കുമാരനാശാന്റെ ജീവിതകഥയായ ഗ്രാമ വൃക്ഷത്തിലെ കുയിൽ വീണ്ടും തിയറ്ററിലേക്ക്

കുമാരനാശാന്റെ ജീവിതവും കവിതയും പ്രണയവും ദാമ്പത്യവും എല്ലാം ഇഴചേർന്ന കെ പി കുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാമ വൃക്ഷത്തിലെ കുയിൽ. ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നു.

കുമാരനാശാന്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 16, 17,18 തീയതികളിലാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഫാർ സൈറ്റ് മീഡിയയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

സംഗീതജ്ഞൻ ശ്രീവത്സൻ ജെ മേനോൻ ആണ് മഹാകവി കുമാരനാശാന്റെ വേഷം അവിസ്മരണീയമാക്കിയത്. ശ്രീനാരായണഗുരുവും മഹാകവിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും ആശാൻ കൃതികളുടെ കാവ്യാലാപനവുമെല്ലാം എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കെ പി കുമാരന്റെ സഹധർമ്മിണിയായ എം. ശാന്തമ്മപിള്ള യാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം കെജി ജയൻ. എഡിറ്റിംഗ് ബി അജിത് കുമാർ. സംഗീതം ശ്രീവൽസൺ ജെ മേനോൻ. സൗണ്ട് ടി കൃഷ്ണൻ ഉണ്ണി.ആർട്ട് സന്തോഷ് രാമൻ. സബ്ജക്ട് കൺസൾട്ടന്റ് ജി പ്രിയദർശൻ.മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റും ഇന്ദ്രൻസ് ജയൻ.

Tags:    
News Summary - Kumaran Asan's Bio Pic Gramavrikshathile Kuyil Released Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.