കുഞ്ചാക്കോ ബോബനെ പോലെ മകൻ ഇസക്കും ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സിനിമാ വിശേഷങ്ങൾക്കൊപ്പം മകന്റെ കുഞ്ഞുവിശേഷങ്ങളും ചാക്കോച്ചൻ പങ്കുവെക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മിഡിയയിൽ വൈറലാവുന്നത് ചാക്കോച്ചന്റേയും ഇസയുടേയും രസകരമായ ഒരു ചിത്രമാണ്. മകനോടൊപ്പം ടോയ് ബൈക്കിൽ ഇരിക്കുന്ന ചിത്രമാണിത്. പൂവാലന്റൈൻസ് എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇസയുടേയും ചാക്കോച്ചന്റേയും ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. രണ്ട് പൂവാലന്മാർ... ഒന്ന് നിത്യഹരിത പൂവാലനും മറ്റൊന്ന് അപ്–കമിങ് പൂവാലനും, ജൂനിയർ ചോക്ലേറ്റ് ഹീറോ, കൊച്ചു പൂവാലൻ സൂപ്പർ വലിയ പൂവാലൻ അതിലും സൂപ്പർ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
2012 ഏപ്രലിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും ഇസഹാക്ക് എന്ന ഇസ ജനിക്കുന്നത്. താൻ അച്ഛനായ വിവരം കുഞ്ചാക്കോ ബോബൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ഇസയുടെ ജനനം തങ്ങളുടെ ജീവിതം മാറ്റി മറിച്ചുവെന്ന് ചാക്കോച്ചൻ പല അഭിമുഖങ്ങളിലും പറയാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.