അഴീക്കോടുമായി വാക്കു കൊണ്ടേറ്റുമുട്ടിയ ഇന്നസെന്റ്‌

ചിരിയാണ് ഇന്നസെന്റിനെ വേറിട്ട് നിർത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. പ്രത്യേക രീതിയിൽ തല തിരിച്ചുള്ള ആ ചിരി ഒരിക്കലും പൂർണമായി അനു കർത്താക്കൾക്കപ്പുറം, ഇന്നസെന്റിനു മാത്രം വഴങ്ങുന്നതും മാത്രമായിരുന്നു. സിനിമയിലെ ചിരി പോലെ തന്നെ ജീവിതത്തിലെ ദൈനം ദിന വ്യവഹാരങ്ങളിലും ഇന്നസെന്റ്‌ എപ്പോഴും ഇതുപോലെ ചിരിയില്ലാതെ ദേഷ്യം പിടിച്ച് എടുത്തു ചാടി പ്രതികരിക്കുന്ന ആളായിരുന്നില്ല.

പതിനെട്ട് വർഷം അമ്മയുടെ അമരക്കാരനായി നിന്ന സമയത്ത് അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ , അദ്ദേഹം പ്രതികരിച്ചിരുന്നതു തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന്.പ്രത്യേകിച്ചും ദിലീപ് പ്രശ്നമുണ്ടായപ്പോൾ .എന്നാൽ ഇതിന് വിപരീതമായി ഒരു പക്ഷേ ഒരു സമയത്ത് മാത്രമായിരിക്കാം അദ്ദേഹത്തിന്റെ പ്രതികരണം പരിധി ലംഘിച്ച് അതിർത്തി കടന്നത്. അത് സുകുമാർ അഴീക്കോടുമായുള്ള ഒരു വാക് പോരിന്റെ ഭാഗമായിട്ടായിരുന്നു. 2010-ൽ തിലകനെ അമ്മ വിലക്കിയതുമായി ബന്ധപ്പെട്ട് മോഹൻലാൽ സുകുമാർ അഴീക്കോട് ഭ്രമാത്മകതയിലാണെന്ന് പ്രതികരിച്ചിരുന്നു. ഈ വിവാദത്തിൽ ഇടപെട്ടുകൊണ്ട് ഇന്നസെന്റ്‌ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ വെച്ച് ഗ്രഹണി ബാധിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ടതു പോലെയാണെന്ന് പറഞ്ഞ്, രൂക്ഷമായി വിമർശിച്ചു. ടി.വി യിലൂടെ അത് പുറത്തു എത്തിയതോടെ അപ്പോൾ തന്നെ കനത്ത പ്രതികരണവുമുണ്ടായി.

മണിക്കൂറുകൾക്കു ള്ളിൽ ഉച്ചക്ക് തന്നെ അഴീക്കോടും പത്രസമ്മേളനവുമായി അതേ കോഴിക്കോട് പ്രസ്സ് ക്ലബിൽ തന്നെ എത്തി. അന്ന് അവിടെ വെച്ച് അഴീക്കോട് പറഞ്ഞ ഒരു വാചകം പിന്നീട് ഏറെക്കാലം മലയാളി ലോകത്ത് നിറഞ്ഞു നിന്ന ഒരു വാചകമായിരുന്നു അത് , Innocent is not that innocent a man. എന്നായിരുന്നത്. പിന്നീടും ഈ വിവാദം കുറച്ചു കാലം തുടർന്നിരുന്നു.

ഒരു പക്ഷേ ഇന്നസെന്റ് പൊതു സമൂഹത്തോട് ഇങ്ങനെ ഒരു സംവാദത്തിലേർപ്പെട്ടത് അഴീക്കോടിനോട് മാത്രമായിരിക്കാം. അതുപോലെ ഇന്നസെന്റിന്റെ ഇഷ്ടപ്പെട്ട നഗരങ്ങളിലൊന്നായ കോഴിക്കോട്ടും വെച്ച് തന്നെയായിരുന്നു

Tags:    
News Summary - Late Actor Innocent's Memory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.