രമേഷ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ലാഫിങ് ബുദ്ധ' ഒടിടി റിലീസിന്​; ട്രെയിലർ പുറത്ത്​

ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മുഴുനീള ഹ്യൂമര്‍ ചിത്രമായ ലാഫിങ്​ ബുദ്ധ തിരുവോണദിനത്തിൽ റിലീസ് ചെയ്യുന്നു. ജയ്ഹോ ഓടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസാവുന്നത്. നിജു സോമന്‍ ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്‍റെ രചന ഹരി പി. നായരാണ്. ചാവറ ഫിലിംസ്, ന്യൂസ് പേപ്പര്‍ ബോയ്സ് എന്നിവയുടെ ബാനറില്‍ സിബി ചാവറയും രഞ്ജിത്ത് നായരും നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം സുനീഷ് വാരനാടാണ് ഒരുക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ജയ് ഹോ ഓടിടി പ്ലാറ്റ് ഫോം ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് രമേശ് പിഷാരടിയും ഐശ്വര്യ ലക്ഷ്മിയുമാണ്. ജയകൃഷ്ണന്‍, ഡയാന എസ് ഹമീദ്, മന്‍രാജ്, വിനോദ് കോതമംഗലം,മഞ്ജു പത്രോസ്, മുഹമ്മദ് ഫൈസല്‍, മാസ്റ്റര്‍ ഡിയോന്‍, മാസ്റ്റര്‍ ഡാനില്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വാർത്ത പ്രചരണം പി.ശിവപ്രസാദ്.

Full View

Tags:    
News Summary - laughing buddha movie ramesh pisharody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.