ഭരണപരിഷ്കരണം ഇന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതം! 'ആർട്ടിക്കിൾ 21' ട്രെയിലർ

ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്‌ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആർട്ടിക്കിൾ 21'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രോമാഞ്ച്, ലെസ്വിൻ തമ്പു, നന്ദൻ രാജേഷ്, ബിനീഷ് കോടിയേരി, മനോഹരി ജോയ്, അംബിക നായർ, മജീദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജൂലൈ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നു.

ഭരണപരിഷ്കരണം ഇന്നും കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തുറന്നു കാണിക്കുകയാണ് ആർട്ടിക്കിൾ 21 എന്ന് അണിയറപ്രവർത്തകർ പറയുന്നു. നീതിക്കു വേണ്ടി അണിനിരക്കൂ...എന്ന് ആലേഖനം ചെയ്‌തിട്ടുള്ള പോസ്റ്റർ ഇതിനു മുൻപായി അണിയറ പ്രവർത്തകർ പങ്കു വച്ചിരുന്നു. ലെനയുടെ കഥാപാത്രത്തിന്‍റെ പോസ്റ്ററിനൊപ്പമാണ് നീതിക്കു വേണ്ടി അണിനിരക്കൂ എന്ന ആഹ്വാനം അണിയറ പ്രവർത്തകർ നടത്തിയത്.

വാക് വിത്ത് സിനിമാസിന്‍റെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ചെമ്മീൻ സിനിമാസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.കോ പ്രൊഡ്യൂസർ - രോമാഞ്ച് രാജേന്ദ്രൻ, സൈജു സൈമൺ. അഷ്‌കർ ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സന്ദീപ് നന്ദകുമാർ എഡിറ്റിങും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ - രംഗനാഥ് രവി. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ഈണം പകരുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഗോപി സുന്ദർ ആണ്. പ്രൊഡക്ഷൻ കൺട്രോളർ - ശശി പൊതുവാൾ, കല - അരുൺ പി അർജുൻ, മേക്കപ്പ് - റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം - പ്രസാദ് അന്നക്കര, സ്റ്റിൽസ് - സുമിത് രാജ്, ഡിസൈൻ - ആഷ്‌ലി ഹെഡ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ലിദീഷ് ദേവസി, അസോസിയേറ്റ് ഡയറക്‌ടർ - ഇംതിയാസ് അബൂബക്കർ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

Full View


Tags:    
News Summary - Lena , Joju George and Aju Varghese movie Article 21 Official Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.