കൊച്ചി: പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവ കഥ സിനിമയാകുമ്പോൾ കേന്ദ്ര കഥാപാത്രമായി ലെന. ജനുവരി 20ന് തിയറ്ററുകളിൽ എത്തുന്ന വനിത എന്ന സിനിമയാണ് എറണാകുളം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവം പ്രമേയമാക്കുന്നത്. പൊലീസ് സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനം ചിത്രീകരിക്കുന്നതാണ് സിനിമയെ വേറിട്ടതാക്കുന്നതെന്ന് അണിയറക്കാർ പറയുന്നു.
പൊലീസുകാരനായ പെരുമ്പാവൂർ സ്വദേശി റഹീം ഖാദറാണ് രചനയും സംവിധാനവും. ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട മക്കന ആയിരുന്നു ഇദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. മൂവി മേക്കറിന്‍റെ ബാനറിൽ ജബ്ബാർ മരക്കാരാണ് വനിതയുടെ നിർമ്മാതാവ്.
ലെനയെ കൂടാതെ സലിംകുമാർ, ശ്രീജിത്ത് രവി, കലാഭവൻ നവാസ്, നവാസ് വള്ളിക്കുന്ന്, സീമ ജി നായർ, അഖിൽ പ്രഭാകർ, തൊമ്മൻ മാങ്കുളം, മിയ അഷറഫ് ശ്രീജിത്ത് സത്യരാജ്, മന്‍സൂര്‍ മജീദ്, ഷജീർ പെരുമ്പിലാവ് തുടങ്ങിയവർ വേഷമിടുന്നു.
കോ പ്രൊഡ്യൂസർ നിഷാദ് ഹംസ. പ്രൊഡക്ഷൻ ഡിസൈനർ സമദ് ഉസ്മാൻ. ടി. മുഹമ്മദ് ഷമീറാണ് കാമറ. ബിജിബാൽ പശ്ചാത്തല സംഗീതം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഓഡിയോഗ്രാഫ് എം.ആർ. രാജകൃഷ്ണൻ നിർവഹിക്കുന്നു. ജനുവരി 20ന് 72 ഫിലിം കമ്പനി കേരളത്തിലെ പ്രമുഖ തിയറ്ററുകളിൽ റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.