പ്രതികാരദാഹിയായി സുരേഷ്​ ഗോപി; കടുവയുടെ പേരിൽ പോര്​ മുറുകുന്നു

രു മനുഷ്യനെ കേന്ദ്രീകരിച്ച്​ രണ്ട്​ സിനിമകൾ. രണ്ട്​​ സിനിമയുടേയും അണിയറയിൽ വമ്പൻമാർ. സിനിമ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന്​ വെല്ലുവിളിയുമായി ഇപ്പോഴും ജീവിച്ചിരിക്കുന്ന യഥാർഥ കഥാപാത്രം. മലയാള സിനിമയിൽ വലിയൊരു താരയുദ്ധത്തിനാണ്​ കളമൊരുങ്ങിയിരിക്കുന്നത്​. കഥാനായകൻ പാല പൂവരണിക്കാരനായ കുരുവിനാക്കുന്നിൽ കുറുവച്ചനാണ്​. സിനിമകളേക്കാൾ ഉ​ദ്വേഗഭരിതമായ ജീവിതമായിരുന്നു കുറുവച്ച​െൻറത്​. ഇതറിഞ്ഞ സിനിമക്കാർ അദ്ദേഹത്തെ യഥാർഥ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പ്രഖ്യാപിച്ചത്​​. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്​തു. സുരേഷ്​ ഗോപിയുടെ 250ാം ചിത്രമാണ്​ വരാനിരിക്കുന്നത്​. ടോമിച്ചൻ മുളകുപാടമാണ്​ നിർമാതാവ്​. 'കടുവയെ' കോടതി വിലക്കിയെങ്കിലും പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം സുരേഷ്​ഗോപി ഫേസ്​ബുക്കിൽ ഒരു പോസ്​റ്റർ പങ്കുവച്ചുകൊണ്ട്​ നടത്തി.

Full View

'പ്രതികാരം എന്‍റേതാണ്, ഞാന്‍ പക വീട്ടും' എന്ന കുറിപ്പോടെയാണ്​ സുരേഷ് ഗോപി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്​. എന്നാൽ സിനിമയുടെ തലക്കെട്ട്​ പ്രഖ്യാപിച്ചിട്ടില്ല. കടുവക്ക്​ വിലക്ക്​ നേരിട്ട സ്​ഥിതിക്ക്​ മറ്റുവല്ല പദ്ധതിയും ആണൊ വരാനിരിക്കുന്നതെന്ന്​ കണ്ടറിയണം. ഇതിന്​ അനുബന്ധമായി നിർമാതാവ്​ ടോമിച്ചൻ മുളകു​പാടവും ഒരു കുറിപ്പ്​ ​എഫ്​.ബിയിൽ ഇട്ടിട്ടുണ്ട്​. 'മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്.മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തി​െൻറ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്'എന്നാണ്​ അദ്ദേഹം കുറിച്ചിരിക്കുന്നത്​. എന്തായാലും മുറുകുന്ന താരയുദ്ധത്തിൽ രണ്ട്​ മികച്ച സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ സിനിമ പ്രേമികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.