പ്രതികാരദാഹിയായി സുരേഷ് ഗോപി; കടുവയുടെ പേരിൽ പോര് മുറുകുന്നു
text_fieldsഒരു മനുഷ്യനെ കേന്ദ്രീകരിച്ച് രണ്ട് സിനിമകൾ. രണ്ട് സിനിമയുടേയും അണിയറയിൽ വമ്പൻമാർ. സിനിമ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് വെല്ലുവിളിയുമായി ഇപ്പോഴും ജീവിച്ചിരിക്കുന്ന യഥാർഥ കഥാപാത്രം. മലയാള സിനിമയിൽ വലിയൊരു താരയുദ്ധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. കഥാനായകൻ പാല പൂവരണിക്കാരനായ കുരുവിനാക്കുന്നിൽ കുറുവച്ചനാണ്. സിനിമകളേക്കാൾ ഉദ്വേഗഭരിതമായ ജീവിതമായിരുന്നു കുറുവച്ചെൻറത്. ഇതറിഞ്ഞ സിനിമക്കാർ അദ്ദേഹത്തെ യഥാർഥ സിനിമയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് പ്രഖ്യാപിച്ച 'കടുവ'യും സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പ്രഖ്യാപിച്ചത്. തനിക്ക് പകര്‍പ്പവകാശമുള്ള കഥാപാത്രങ്ങളും പശ്ചാത്തലവും അനുമതിയില്ലാതെ ഉപയോഗിക്കുന്നു എന്നാരോപിച്ച് 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി നായകനാവുന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സുരേഷ് ഗോപിയുടെ 250ാം ചിത്രമാണ് വരാനിരിക്കുന്നത്. ടോമിച്ചൻ മുളകുപാടമാണ് നിർമാതാവ്. 'കടുവയെ' കോടതി വിലക്കിയെങ്കിലും പുതിയ സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം സുരേഷ്ഗോപി ഫേസ്ബുക്കിൽ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ട് നടത്തി.
'പ്രതികാരം എന്‍റേതാണ്, ഞാന്‍ പക വീട്ടും' എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ തലക്കെട്ട് പ്രഖ്യാപിച്ചിട്ടില്ല. കടുവക്ക് വിലക്ക് നേരിട്ട സ്ഥിതിക്ക് മറ്റുവല്ല പദ്ധതിയും ആണൊ വരാനിരിക്കുന്നതെന്ന് കണ്ടറിയണം. ഇതിന് അനുബന്ധമായി നിർമാതാവ് ടോമിച്ചൻ മുളകുപാടവും ഒരു കുറിപ്പ് എഫ്.ബിയിൽ ഇട്ടിട്ടുണ്ട്. 'മലയാളികളെ മുരുകൻ കീഴടക്കി നാല് വർഷങ്ങൾ പിന്നിടുമ്പോൾ മറ്റൊരു സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുകയാണ്.മലയാളികളുടെ പ്രിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിെൻറ ടൈറ്റിൽ ഉടൻ തന്നെ അനൗൺസ് ചെയ്യുന്നതായിരിക്കും. കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂർണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങൾ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്'എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്തായാലും മുറുകുന്ന താരയുദ്ധത്തിൽ രണ്ട് മികച്ച സിനിമകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.