നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മാർച്ച് 4നാണ് സിനിമ റിലീസ് ചെയ്യുക. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമെന്ന പ്രത്യേകതയോടെയാണ് പ്രീസ്റ്റ് എത്തുന്നത്.
ഫെബ്രുവരി നാലിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ, കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകളില്‍ ആള് കുറയാനുള്ള സാധ്യത കണക്കിലെടുത്ത് റിലീസ് മാറ്റുകയായിരുന്നു. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആേൻറാ ജോസഫും ബി. ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ നിഖില വിമലും സാനിയ ഇയ്യപ്പനും പ്രധാന വേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.