മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായ ബ്രോ ഡാഡിയിലെ നായകനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ എന്ന് പൃഥ്വിരാജ്. ബ്രോ ഡാഡിയുടെ തിരക്കഥ വായിച്ചപ്പോൾ ആദ്യം മനസിൽ വന്നത് മമ്മൂട്ടി ആയിരുന്നെന്ന് പൃഥ്വിരാജ് പറയുന്നു.
കോട്ടയം കുഞ്ഞച്ചൻ ലെവലിൽ ഉള്ള പണക്കാരനായ കൃഷിക്കാരനായിട്ട് ജോൺ കാറ്റാടിയെ അവതരിപ്പിക്കാനാണ് ആദ്യം മനസിൽ വന്നത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു എന്നും എന്നാൽ മറ്റൊരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നതുകൊണ്ട് കുറച്ചു കാത്തിരിക്കാമോ എന്ന് ചോദിച്ചു. മമ്മൂക്ക ജോൺ കാറ്റാടിയായി വന്നിരുന്നേൽ ആ കഥ നടക്കുന്നത് പാലായിൽ ആയിരിക്കും.
കോട്ടയം കുഞ്ഞച്ചനിൽ അദേഹം ചെയ്തതുപോലെ ഉള്ള മധ്യതിരുവിതാംകൂർ ഭാഷയൊക്കെ പറയുന്ന ക്രിസ്ത്യൻ കുടുംബം. വലിയ വിദ്യാഭ്യാസമില്ലാത്ത ഒരു പ്ലാന്റഷന് കുടുംബം ജീവിതത്തിൽ വരുന്ന സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മോഡേൺ സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടുകാരേക്കാൾ പക്വതയോടെ ആയിരിക്കും. അതായിരുന്നു ഞാൻ ചെയ്യാനിരുന്ന ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറയുന്നു
'ഒരു സ്ക്രിപ്റ്റ് എഴുതുമ്പോൾ ആരെ നായകനാക്കണം എന്ന ചിന്ത സ്വാഭാവികമായി മനസിൽ വരും. ബ്രോ ഡാഡി എഴുതി തുടങ്ങിയപ്പോൾ ജോൺ കാറ്റാടിയായി ആദ്യം മനസിൽ വന്നത് മമ്മൂക്കയെ ആയിരുന്നു. ഇപ്പോൾ ബ്രോ ഡാഡിയിൽ ഉള്ള ജോൺ കാറ്റാടി അല്ല അത്. കോട്ടയം കുഞ്ഞച്ചൻ വേർഷനിൽ കുറച്ച് റിച്ചായ പ്ലാൻറ്റേഷൻ ഒക്കെയുള്ള ഒരു നസ്രാണി. മാത്രവുമല്ല മമ്മൂക്ക പ്രണയം നിറഞ്ഞ ഭർത്താവായി ഇതുവരെ ചെയ്തിട്ടില്ലല്ലോ. ഇക്കാര്യം മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും കഥ ഇഷ്ടമായി.
പക്ഷെ ഈ സിനിമ പെട്ടന്ന് ചെയ്യാൻ സാധിക്കില്ല കുറച്ച് കഴിഞ്ഞു മതിയോ എന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കാൻ എനിക്ക് പ്രയാസം ഉണ്ടായിരുന്നില്ല. എന്നാൽ കോവിഡ് സമയമായാതിനാൽ അധികം നീട്ടികൊണ്ട് പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് ലാലേട്ടനിലേക്ക് എത്തുന്നത്. മമ്മൂക്കയോട് ആണ് ഈ കഥ ആദ്യം പറഞ്ഞതെന്ന് ലാലേട്ടന് അറിയാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.