mohanlal

പതിനായിരത്തോളം മോഹൻലാൽ ഫാൻസ്; സ്റ്റീഫൻ നെടുമ്പള്ളിക്ക് ന്യൂയോർക്കിൽ ഗംഭീര സ്വീകരണം

സിനിമാപ്രേമികൾക്കിടയിൽ എമ്പുരാനായുള്ള ആവേശം ഓരോ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിൽ വെച്ച് നടന്ന എമ്പുരാൻ സ്‌പെഷ്യൽ ഇവന്റിൽ മോഹൻലാൽ ആരാധകർ ഒത്തുകൂടിയ കാഴ്ച ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ന്യൂയോർക്കിലെ ടൈം സ്ക്വയറിൽ പതിനായിരത്തോളം മോഹൻലാൽ ഫാൻസാണ് പങ്കെടുത്തത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്.

ഒരു ദിവസം മുഴുവൻ എമ്പുരാന്‍റെ ടീസർ ലൈവിൽ പ്രദർശിപ്പിച്ചു. അറുപതോളം കലാകാരന്മാർ പങ്കെടുത്ത സംഗീത നൃത്ത പരിപാടികൾ അരങ്ങേറിക്കൊണ്ട് എമ്പുരാനെ ആരാധകർ വരവേറ്റത് ന്യൂയോർക്ക് നിവാസികൾക്ക് പുതുമയും കൗതുകവും നൽകി. കേരളം കഴിഞ്ഞാൽ ഒരു മലയാള സിനിമയുടെ ഇത്തരം ചടങ്ങുകൾ നടക്കുക ദുബായിലാണ്. വലിയ ജനപങ്കാളിത്തത്തോടെ അമേരിക്കയിൽ ഇത്തരമൊരു ചടങ്ങ് നടത്തുകയെന്നത് വലിയ ശ്രമകരമായ ഒരു കാര്യമാണ്.

ആവേശത്തോടെയാണ് എമ്പുരാൻ ടീസർ അമേരിക്കൻ മലയാളികൾ വരവേറ്റത്. അമേരിക്കയിലെ ഒരു കൂട്ടം മോഹൻലാൽ ആരാധകർ സ്റ്റീഫൻ നെടുമ്പള്ളിയുടെ ഗെറ്റപ്പിലെത്തിയാണ് എമ്പുരാനെ സ്വീകരിച്ചത്. മാർച്ച് 20ന് റീ റിലീസായി എത്തുന്ന ലൂസിഫറിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിലെത്തുത്തിന്‍റെ ആവേശത്തിലാണ് ആരാധകരും. 

Tags:    
News Summary - ‘L2: Empuraan’ receives a grand welcome at New York’s Times Square

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.