മലയാളത്തിൽ നായികാ പ്രാധാന്യമുള്ള ഒരുപിടി ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍. വിവിധ ഭാഷകളിൽ നിന്നായി ഒമ്പത് ചിത്രങ്ങളാണ് വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയത്. ഇതിൽ അഞ്ചും മലയാളത്തിൽ നിന്നാണ്. തമിഴിൽ നിന്ന് ഒന്നും ഹോളിവുഡില്‍ നിന്ന് മൂന്ന് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തി.
മഞ്ജു വാര്യര്‍, ഭാവന, മീര ജാസ്‍മിന്‍ എന്നിവരുടെ ചിത്രങ്ങൾ ഒന്നിച്ച് തിയറ്ററുകളില്‍ എത്തിയതിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. മൂന്ന് ചിത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജു വാര്യര്‍ പ്രധാന റോളിലെത്തുന്ന സൈജു ശ്രീധരന്‍ ചിത്രം ‘ഫൂട്ടേജ്’, ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഹണ്ട്’, മീര ജാസ്മിന്‍ പ്രധാന വേഷത്തിലെത്തുന്ന വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’, പ്രിയങ്ക നായരെ പ്രധാന കഥാപാത്രമാക്കി അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ‘കര്‍ണിക’ എന്നിവയാണ് ഇന്ന് റിലീസ് ചെയ്ത സിനിമകൾ. ഇവക്കൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് ഒരുക്കിയ 'താനാരാ'യും തിയറ്ററുകളില്‍ എത്തി.
കൂഴാങ്കല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി.എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന കൊട്ടുക്കാളിയാണ് തമിഴിൽ നിന്നുള്ള ചിത്രം. സൂരിയും അന്ന ബെന്നുമാണ് പ്രധാന കഥാപാത്രങ്ങൾ. ഹോളിവുഡില്‍ നിന്ന് ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ചിത്രം ഏലിയന്‍: റോമുലസ്, കോമഡി ക്രൈം ത്രില്ലര്‍ ബ്ലിങ്ക് ട്വൈസ്, ആക്ഷന്‍ അഡ്വഞ്ചര്‍ ഫാന്‍റസി ചിത്രം ഹരോള്‍ഡ് ആന്‍ഡ് ദി പര്‍പ്പിള്‍ ക്രയോണ്‍ എന്നിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.