കൊച്ചി: സിനിമയിൽ പലവേഷങ്ങൾ അഭിനയിച്ചുതീർത്ത നടൻ മോഹൻലാലിൻെറ ജീവിതത്തിലെ വേഷപ്പകർച്ച ആഘോഷമാക്കുകയാണ് ആരാധകർ. കലൂർ എളമക്കരയിലെ വീടിനോട് ചേർന്ന അര ഏക്കർ കൃഷിയിടത്തിലെ പച്ചക്കറി വിളവെടുപ്പിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വെണ്ടയും വഴുതനയും മുരിങ്ങയും തക്കാളിയുമെല്ലാം കൃഷിയിടത്തിൽ സമൃദ്ധമായി വിളഞ്ഞിട്ടുണ്ട്. വിഷമില്ലാ പച്ചക്കറിയുടെ സർക്കാർ അംബാസഡർ കൂടിയായ മോഹൻലാൽ മണ്ണിനെ അറിഞ്ഞ് ജൈവ വളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. നേരത്തെ തന്നെ ഇവിടെ കൃഷിയുണ്ടെങ്കിലും ലോക്ഡൗൺ കാലത്ത് സജീവമാക്കുകയായിരുന്നു.
ചെന്നൈയിൽ നിന്ന് രണ്ട് മാസം മുമ്പാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. ആലുവയിൽ ദൃശ്യം രണ്ടാംപതിപ്പിൻെറ ഷൂട്ടിങ് തിരക്കിലേക്കാണ് ഇനി താരത്തിൻെറ മടക്കം. ഇതിൻെറ ഇടവേളയിലും കൃഷിയിടത്തിലെത്തി കർഷകൻെറ വേഷവും ആടിത്തീർക്കാൻ തന്നെയാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.