file image

‘മോഹൻലാൽ മഹാ നടൻ, അദ്ഭുതപ്പെടുത്തി’; ‘ജയിലർ’ ഓഡിയോ ലോഞ്ചിൽ രജനികാന്ത്​

മോഹൻലാലുമായുള്ള സിനിമാ ചിത്രീകരണ അനുഭവങ്ങൾ പങ്കുവെച്ച് രജനികാന്ത്. മോഹൻലാൽ മഹാ നടനാണെന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ‘ജയിലർ’ ഓഡിയോ ലോഞ്ചിനിടെയാണ് മോഹൻലാലിനെ പ്രശംസിച്ച് രജനി രംഗത്തുവന്നത്. മഹനട‌നാണ് ലാൽ എന്നും അദ്ദേഹം തന്നെ അദ്ഭുതപ്പെടുത്തിയെന്നും രജനികാന്ത് പറഞ്ഞു. ഇതാദ്യമായാണ് മോഹൻലാലും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്നത്. ച‌ടങ്ങിൽ മോഹൻലാൽ പ​ങ്കെടുത്തിരുന്നില്ല.

രജനികാന്തിനോടുള്ള ഇഷ്ടം കൊണ്ടാണ് കഥ പോലും കേൾക്കാതെ ഈ സിനിമയില്‍ അഭിനയിക്കാൻ മോഹൻലാൽ സമ്മതിച്ചതെന്ന് സംവിധായകൻ നെൽസണും വെളിപ്പെടുത്തി. തന്നെ നേരിട്ട് വിളിച്ചാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം മോഹന്‍ലാല്‍ പറഞ്ഞത്​. കഥ എങ്ങനെ എന്നതല്ല, രജനി സാറിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തെ ഈ സിനിമ ചെയ്യാൻ പ്രേരിപ്പിച്ചത്. അതിനാല്‍ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ലാല്‍ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം’-നെൽസൺ കൂട്ടിച്ചേർത്തു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. ആരവങ്ങളോടെയും കരഘോഷങ്ങളോടെയുമാണ് രജനികാന്തിനെ സദസ് വരവേറ്റത്. നടൻ വേദിയിലേക്ക് വരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രജനി ആരാധകർ വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് ജയിലർ.

സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്‌ഷൻ ഡയറക്ടര്‍. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. തമന്നയാണ് നായിക. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.

Tags:    
News Summary - Mohanlal is a good human being and great actor: Rajinikanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.