കൊച്ചി: കർഷകസമരത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് "അമ്മ" പ്രസിഡന്‍റും നടനുമായ മോഹൻലാൽ. കർഷകസമരത്തെ കുറിച്ച് മലയാള സിനിമപ്രവർത്തകരിൽ ആരും കാര്യമായി പ്രതികരിച്ച് കണ്ടില്ലെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴാണ് ഇക്കാര്യത്തിൽ പിന്നീട് പ്രതികരണമാവാമെന്ന് മോഹൻലാൽ നിലപാടെടുത്തത്. പ്രതികരണത്തിനുള്ള അവസരം വരുമെന്നും അദ്ദേഹം പറഞ്ഞു.
താരസംഘടനയായ അമ്മയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മോഹൻലാലിനോട് കർഷകസമരത്തെ കുറിച്ചുള്ള ചോദ്യം മാധ്യമപ്രവർത്തകർ ഉന്നയിച്ചത്. എന്നാൽ, വ്യക്തമായ മറുപടി നൽകാതെ മോഹൻലാൽ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു.
സലിം കുമാർ, ഉണ്ണി മുകുന്ദൻ, ബാബു ആന്‍റണി, മാലാ പാർവതി, ഷാൻ റഹ്മാൻ, സന്തോഷ് പണ്ഡിറ്റ്, കൃഷ്ണ കുമാർ തുടങ്ങിയവർ കർഷകസമരത്തെ കുറിച്ച് തങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.