മോഹൻലാലിന്റെ കേരളീയം സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറൽ

തിരുവനന്തപുരം: കേരളീയത്തിന്റെ ഉദ്ഘാടന ചടങ്ങ് മലയാള-തമിഴ് സിനിമയിലെ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, നടി ശോഭന എന്നിവരാണ്​ ചടങ്ങിനെത്തിയത്. ചടങ്ങിനിടെ നടൻ മോഹൻലാലിന്‍റെ കേരളീയം സെൽഫിയും വൈറലായി. ആ​ശംസാപ്രസംഗത്തിന്​ ശേഷമായിരുന്നു മോഹൻലാലിന്‍റെ സെൽഫി.

അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായാണ് കേരളീയം അംബാസഡർമാരായ താനും മമ്മൂട്ടിയും കമൽഹാസനും ശോഭനയും ചേർന്ന്​ മുഖ്യമ​ന്ത്രിക്കൊപ്പം സെൽഫിയെടുക്കുന്നതെന്നായിരുന്നു മോഹൻലാലിന്റെ പ്രഖ്യാപനം. പിന്നാലെ മറ്റു നടന്മാരിലേക്ക്​ തിരിഞ്ഞ്​ ‘വരൂ, നമുക്ക് മുഖ്യമന്ത്രിക്കൊപ്പം ഒരു സെൽഫി എടുക്കാം’ എന്ന്​ മോഹൻലാൽ പറഞ്ഞതോടെ സദസ്സിൽ ആരവം.

സ്വന്തം ഫോണിലും മറ്റൊരു ഫോണിലുമായിരുന്നു സെൽഫി. സ്‌പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, റോഷി അഗസ്‌റ്റിൻ, തുടങ്ങിയവരും സെൽഫി ​​ഫ്രെയിമിൽ ഇടംപിടിച്ചു. സമൂഹമാധ്യമങ്ങളിൽ അധികം വൈകാതെ മോഹൻലാലിന്‍റെ സെൽഫി തരംഗമായി മാറി. ഈ ചിത്രം ആരാധകർ വ്യാപകമായി ഷെയർ ചെയ്യുകയാണ്​.

മുണ്ടുടുത്ത്​ കേരളത്തനിമയോടെയായിരുന്നു കമൽഹാസന്‍റെ വരവ്​. സദസ്സ്​ ഒന്നാകെ ആർത്തുവിളിച്ച്​ ഇളകി മറിഞ്ഞാണ്​ അദ്ദേഹത്തെ എതിരേറ്റത്​. ​കൈ ഉയർത്തി അഭിവാദ്യം നേർന്ന്​ സദസ്സിന്​ മുന്നിലായി നിരത്തിയ​ താൽ​ക്കാലിക ഇരിപ്പിട​ത്തിലേക്ക്​. പിന്നാലെ കേരളീയ വേഷത്തിൽ മമ്മൂട്ടിയും മോഹൻലാലും ശോഭന​യുമെത്തിയതോടെ നിലയ്ക്കാത്ത കരഘോഷവും ആർപ്പുവിളികളും. എല്ലാവരെയും സ്വീകരിച്ച്​ മുഖ്യമന്ത്രി പിണറായി വിജയനും.

Tags:    
News Summary - Mohanlal's Kerala selfie goes viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.