വിക്കി കൗശൽ മാതാപിതാക്കളോടൊപ്പം

ജോലിയില്ല; അച്ഛൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി വിക്കി കൗശൽ

ബോളിവുഡിലെ മുൻകിട നടന്മാരിൽ ശ്രദ്ധേയനാണ് വിക്കി കൗശൽ. ​തന്റെ ശ്രദ്ധേമായ അഭിനയം കൊണ്ട് ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ച താരം മുൻകാല അനുഭവങ്ങളെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

ഹിന്ദി ചലച്ചിത്ര സംഘട്ടന സംവിധായകൻ ശാം കൗശലിന്റെ മകനാണ് വിക്കി. തന്റെ കുടുംബം പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളതാണെന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടും പിതാവിന് ജോലിയുണ്ടായിരുന്നില്ലെന്നും വിക്കി പങ്കുവെച്ചു.

1978ൽ തന്റെ മുത്തച്ഛൻ അച്ഛനെ മുംബൈയിലയക്കുകയായിരുന്നു. തൂപ്പുജോലിയടക്കം ചെയ്താണ് അച്ഛൻ അതിജീവിച്ചത്. അച്ഛന്റെ ചെറുപ്പകാലം പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു. ഈ മേഖലയിൽ തൊഴിൽ സുരക്ഷിതത്വമില്ല. നിങ്ങൾ ഒരു പ്രോജക്റ്റിൽ പ്രവർത്തിക്കുമ്പോൾ, അടുത്തതായി മറ്റെന്തെങ്കിലും കണ്ടെത്തുമോ എന്ന് ചിന്തിക്കുകയാണ് അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളുമൊത്തുള്ള ഒരു സദസ്സിലാണ് ആത്മമഹത്യയെ കുറിച്ച് പിതാവ് പറഞ്ഞതെന്നും വിക്കി വെളിശപ്പടുത്തുന്നു. തനിക്ക് ഒരു ജോലി കിട്ടിയപ്പോൾ കുടുംബം ആശ്വസിച്ചു. എന്നാൽ രാവിലെ ഒമ്പതുമുതൽ അഞ്ചു വരെയുള്ള ജോലി തനിക്ക് പറ്റിയതെല്ലെന്ന് തിരിച്ചറിയുകയും തന്റെ ഇഷ്ടമേഖലയായ സിനിമയിൽ എത്തുകയും ചെയ്തതായി വിക്കികൗശൽ പറയുന്നു.

ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന ബാഡ് ന്യൂസ് എന്ന ചിത്രമാണ് താരത്തിന്റെ ഈയാഴ്ച റിലീസിനൊരുങ്ങുന്ന സിനിമ.


Tags:    
News Summary - no job; Vicky Kaushal revealed that his father had thought about suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.