ടൊവിനോ തോമസ് -ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന 'മിന്നൽ മുരളി' എഫക്ട് ഇപ്പോൾ മോട്ടോർ വാഹന വകുപ്പിലും. അമിത വേഗതയിൽ ചീറിപാഞ്ഞ് പോകുന്നവർക്കുള്ള മുന്നറിയിപ്പ് പരസ്യത്തിലാണ് മിന്നൽ മുരളി തരംഗം.
നെറ്റ്ഫ്ലിക്സും മിന്നൽ മുരളിയും കേരള മോട്ടോർ വാഹന വകുപ്പും ചേർന്നാണ് പരസ്യം തയാറാക്കിയത്. മിന്നൽ മുരളിയുടെ വേഷം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തിൽ എത്തുന്നതും. ഒന്നരമിനിട്ട് ദൈർഘ്യമുള്ളതാണ് പരസ്യം. നിശ്ചിത പരിധിയിൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ഒരു ഉപകരണവും തയാറാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരെ പിടികൂടുകയും ശിക്ഷ നൽകുകയും ചെയ്യും. കൂടാതെ 'റിയൽ ഹീറോസ് ഗോ സ്ലോ' എന്ന ടീഷർട്ടും നൽകും.
സിനിമ താരങ്ങൾ ഉൾപ്പെടെ നിരവധിപേർ പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മിന്നൽ മുരളിയെ തോൽപ്പിക്കാനാവില്ല മക്കളേ എന്ന അടിക്കുറിപ്പോടെ ടൊവിനോയും വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
മലയാളത്തിന്‍റെ സ്വന്തം സൂപ്പർ ഹീറോ 'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റ് ചാർട്ടിലാണ് ഇടംപിടിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഭാഷാ അതിർവരമ്പുകൾ ഭേദിച്ച് നിരവധി പേരെ രസിപ്പിച്ച് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.