പാണ്ടിക്കാട്: മലബാറിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുെടയും പാണ്ടിക്കാടിെൻറ സമര ചരിത്രങ്ങളുടെയും കഥ പറയുന്ന 'രണഭൂമി' ടെലിസിനിമ ശനിയാഴ്ച വൈകീട്ട് നാലിന് യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
പാണ്ടിക്കാട് ചന്തപ്പുര യുദ്ധം നൂറാം വാർഷികത്തിലേക്ക് കടക്കുേമ്പാൾ നവംബർ 14ന് പുറത്തിറങ്ങുന്ന സിനിമയിൽ പാണ്ടിക്കാടിെൻറ സ്വാതന്ത്ര്യസമര ചരിത്രവും വാരിയൻകുന്നത്തിെൻറ ജീവിതവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ രണ്ട് ട്രെയിലർ റിലീസ് ചെയ്തിരുന്നു. നാടിെൻറ വീരചരിത്രങ്ങൾ സിനിമയാക്കിയത് നാട്ടുകാർ തന്നെയാണ്. നവാഗതനായ ഷഹബാസ് പാണ്ടിക്കാട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചരിത്രസിനിമയാണ് രണഭൂമി.
ബ്രിട്ടീഷുകാർക്കെതിരെയും ജന്മിമാർക്കെതിരെയും പോരാടിയ ചരിത്രപുരുഷെൻറ ജീവിതം അഭ്രപാളിയിലെത്തുന്നത് അണിയറ പ്രവർത്തകരുടെ മൂന്നുവർഷത്തെ ശ്രമഫലമായാണ്. പാണ്ടിക്കാട് ഒറവംപുറം പുഴയുടെ പരിസരങ്ങളിലും ഒാടോംപറ്റയിലുമാണ് ചിത്രീകരണം പൂർത്തിയാക്കിയത്. നാല് പാട്ട് ഉൾപ്പെടെ 50 മിനിറ്റ് ദൈർഘ്യമുള്ള സിനിമ സമൂഹമാധ്യമങ്ങൾ വഴി ഇന്ന് റിലീസ് ചെയ്യുമെന്ന് സംവിധായകൻ പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന നായക കഥാപാത്രത്തെ ബിജുലാൽ കോഴിക്കോട് ആണ് അവതരിപ്പിക്കുന്നത്. ഡൂഡ്സ് ക്രിയേഷൻസിെൻറ ബാനറിൽ മുബാറക്ക് ആണ് ചിത്രം നിർമിക്കുന്നത്. ജെ.എൻ. നിഷാദ് എഡിറ്റിങ്ങും ദുൽഫുഖാർ വി.എഫ്.എക്സും നിർവഹിച്ചിരിക്കുന്നു. അസർ മുഹമ്മദാണ് ഛായാഗ്രഹണം. എൽവിസ് സ്റ്റീവ് കൊല്ലം ആണ് സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.