ഇന്ത്യൻ സിനിമയിൽ ആദ്യമായി 'മുഡുക' ഭാഷയിലുള്ള ഗാനം പുറത്തിറങ്ങി. അട്ടപ്പാടിയുടെ ജീവിതം പ്രമേയമായ 'സിഗ്നേച്ചർ' എന്ന ചിത്രത്തിലെ ഗാനം സുരേഷ് ഗോപിയാണ് റിലീസ് ചെയ്തത്.
അട്ടപ്പാടി ഗോത്ര ഭാഷയായ മുഡുക ഭാഷയിൽ കട്ടേക്കാട് ഊര് മൂപ്പനും സ്കൂൾ ഹെഡ് മാസ്റ്ററുമായ തങ്കരാജ് മൂപ്പൻ എഴുതി സംഗീതം നിർവഹിച്ച് പാടിയിരിക്കുന്നു.
എറണാകുളം നോർത്ത് സെവൻ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ സംവിധായകൻ മനോജ് പാലോടൻ, തങ്കരാജ് മൂപ്പൻ, തിരക്കഥാകൃത്ത് ബാബു തട്ടിൽ സി.എം.ഐ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, പ്രൊഡ്യൂസർ ലിബിൻ പോൾ, മേക്കപ് മാൻ പ്രദീപ് രംഗൻ തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബർ 14 ന് ചിത്രം തിയറ്ററുകളിലെത്തും. സിനിമയുടെ ഇതിനോടകം ഇറങ്ങിയ ഏലേലമ്മ ഗാനവും ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.