മുത്തയ്യ മുരളീധരനാവുന്നത് സ്ലംഡോഗ് മില്യണേർ താരം; '800' പോസ്റ്റർ പുറത്തിറങ്ങി

ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ജീവചരിത്രം പറയുന്ന "800"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്.

എം എസ് ശ്രീപതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സ്ലംഡോഗ് മില്യണേർ താരം മധുർ മിട്ടലാണ് മുത്തയ്യ മുരളീധരനായി എത്തുന്നത്. മധി മലർ ആകുന്നത് മഹിമ നമ്പ്യാരാണ്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിട്ടുളള ചിത്രീകരണം അവസാനിച്ചിട്ടുണ്ട്. . തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. സഹ നിർമാതാവ് - വിവേക് രംഗാചരി, ഛായാഗ്രഹണം - ആർ ഡി രാജശേഖർ, സംഗീതം - ജിബ്രാൻ , എഡിറ്റർ - പ്രവീണ് കെ എൽ, പ്രൊഡക്ഷൻ ഡിസൈനർ - വിദേശ്, പിആർഒ-ശബരി

Tags:    
News Summary - Muttiah Muralitharan biopic 800’s first look: Madhurr Mittal to play the cricketer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.