റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് സംഭവം നടന്ന രാത്രിയിൽ. വ്യത്യസ്ഥ ഷെഡ്യൂളുകളോടെ അറുപതു ദിവസത്തോളം നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. കലന്തൂർ എൻ്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂ രാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വലിയ മുതൽ മുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഏറെ ദുരുഹതകൾ നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. ഹ്യൂമർ ത്രില്ലർ രീതിയിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
അർജുൻ അശോകനും മുബിൻ എം.റാഫിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയായ ദേവികാസഞ്ജയ് ആണ് നായിക.
ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, സുധീർ കരമന, ജോണി ആൻ്റെണി, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, ഡ്രാക്കുള സുധീർ, സമദ്, കലാഭവൻ ജിൻ്റോ ,ഏലൂർ ജോർജ്, കലാഭവൻ റഹ് മാൻ, മാളവികാ മേനോൻ ,നെഹാസക്സേനാ, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷാജികുമാറാണ് ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. ഹരി നാരായണൻ്റെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ഈണം പകർന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.