ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി സൽമാൻ ഖാന്റെ സഹോദരി പുത്രി അലിസെ അഗ്നിഹോത്രി. സണ്ണി ഡിയോളിന്റെ മകൻ രാജ്വീർ ഡിയോളിന്റെ നായികയായാണ് അലിസെയുടെ സിനിമാപ്രവേശം. സിനിമ സംവിധാനം ചെയ്യുന്നത്, പ്രമുഖ സംവിധായകൻ സൂരജ് ബർജാത്യയുടെ മകൻ അവ്നീഷ് ബർജാത്യയാണ്.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, മൂന്ന് പ്രമുഖരുടെ പിന്മുറക്കാർ ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന ചിത്രം, രൺബീർ കപൂർ, ദീപിക പദുകോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'യെ ജവാനി ഹേ ദിവാനി' -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ളതായിരിക്കും.
സൽമാൻ ഖാന്റെ മൂത്ത സഹോദരി, അൽവിറ അഗ്നിഹോത്രിയുടെയും നിർമാതാവായ അതുൽ അഗ്നിഹോത്രിയുടെയും പുത്രിയാണ് അലിസെ അഗ്നിഹോത്രി. നേരത്തെ താരം സൽമാൻ ഖാന്റെ ദബാങ് 3 എന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു, എന്നാൽ, പിതാവ് അതുൽ, അത് നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.