ആരാധകർക്ക് സന്തോഷ വാർത്ത, അവതാർ കേരളത്തിൽ പ്രദർശിപ്പിക്കും

ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 ന് വിലക്കില്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. ഫെഡറേഷന് കീഴിലുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന്  ലിബർട്ടി ബഷീർ അറിയിച്ചു. ചിത്രം പ്രദർശിപ്പിക്കില്ലെന്നുളള ഫിയോക്കിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിതരണക്കാർ കൂടുതൽ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചിത്രത്തിനെതിരെ  തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് രംഗത്ത് എത്തിയത്. 50-55 എന്നതാണ് അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം . അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറഞ്ഞു. അവതാർ ആദ്യഭാഗം 50-55 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറഞ്ഞു.

ഡിസംബർ 16 നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. മലയാളത്തിന് പുറമേ ഹിന്ദി , തെലുങ്ക്, തമിഴ്, കന്നട തുടങ്ങി ഭാഷകളിലും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.

Tags:    
News Summary - no ban 'Avatar 2' will be released in theatres under Exhibitors Federation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.