' അൽപസ്വൽപം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരി'; പഴയിടത്തിന് പിന്തുണയുമായി രാമസിംഹന്‍

നി മുതൽ സസ്യാഹാരം മാത്രമേ കഴിക്കുകയുള്ളൂവെന്ന് സംവിധായകൻ രാമസിംഹന്‍. പഴയിടം കലോത്സവത്തിന്റെ കലവറയില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണമെന്നും ഫേസ്ബുക്കിൽ കുറിച്ചു. പഴയിടമല്ല പടിയിറങ്ങുന്നത് ഒരു സംസ്കാരമാണെന്നും ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണെന്നും രാമസിംഹന്‍ കൂട്ടിച്ചേർത്തു.

 ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂർണ രൂപം

പഴയിടം പടിയിറങ്ങുമ്പോള്‍ നാം അപമാന ഭാരം കൊണ്ട് തല താഴ്ത്തണം. ഒപ്പം വിഘടന വാദികളുടെ ബ്രാഹ്‌മണ വിരോധത്തിന്റെ വിജയക്കൊടി പാറിപ്പറക്കുന്നത് കണ്ട് ആഹ്ലാദിക്കാം. പഴയിടമല്ല പടിയിറങ്ങുന്നത്, ഒരു സംസ്‌കാരമാണ്. ആരെയും നോവിക്കാത്ത വിശ്വാസം കൊണ്ട് ആരെയും വധിക്കാത്ത സംസ്‌കാരം പൂണൂല്‍ ജ്ഞാനത്തിന്റെ ലക്ഷണമാണ്, വിദ്യാരംഭം തൊട്ട് കൂടെചേരുന്ന അടയാളം, അത് രാമസിംഹനും രാമസിംഹന്റെ മക്കള്‍ക്കും ഇന്ന് ധരിക്കാന്‍ അവകാശമുണ്ട് ജ്ഞാന ഗംഗയിലേക്ക് ഊളിയിടാന്‍ തീരുമാനിച്ചാല്‍.കേവലം ജന്മസിദ്ധി മാത്രമല്ല അതെന്ന് ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്.

പൂണൂലിട്ട ഈഴവര്‍ എന്റെ സൗഹൃദത്തിലുണ്ട്, അവര്‍ ഗുരുവില്‍ നിന്നും താന്ത്രിക വിദ്യ പഠിച്ചവരാണ്. അപ്പോള്‍ പൂണൂലിനോടുള്ള വിരോധം കേവലം വംശീയമല്ല, സാംസ്‌കാരിക വിരുദ്ധത തന്നെയാണ്, സനാതന ധര്‍മ്മത്തോടുള്ള വൈരാഗ്യബുദ്ധിതന്നെയെന്ന് ഉറപ്പിച്ചു പറയണം..പതിനായിരക്കണക്കില്‍ വര്‍ഷങ്ങളായി വേദശബ്ദം നില നിന്ന് പോരുന്നതിലുള്ള അടങ്ങാത്ത പക.. തല്ലിക്കെടുത്തിയിട്ടും കെടാതെ കത്തുന്ന വേദ പ്രകാശത്തോടുള്ള അടങ്ങാത്ത പക... ധര്‍മ്മം അന്നത്തിനു ജാതി കല്പിച്ചിട്ടില്ല പക്ഷേ രാജസം, സാത്വികം, താമസം എന്ന ഗുണം നല്‍കിയിട്ടുണ്ട്, അത് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു… വ്യക്തി സ്വഭാവവും ഭക്ഷണവും പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്.

ജാതി മതത്തിലുപരി സസ്യബുക്കുകളും മാംസബുക്കുകളുമുണ്ട്. എല്ലാവരും ഒരേപോലെ അംഗീകരിക്കുന്ന ഒന്നാണ് സസ്യാഹാരം ഉഷ്ണം കുറയ്ക്കുമെന്ന്. മൂന്നോ നാലോ ദിവസം സസ്യാഹാരം കഴിച്ചതിന്റെ പേരില്‍ ആരും മരണപ്പെട്ടിട്ടുമില്ല. അവിടെയാണ് പൂണൂലിട്ടവന്റെ ഭക്ഷണം എന്നരീതിയില്‍ വ്യാഖ്യാനവും അന്നം പ്രസാദമാവുന്നതും. തികച്ചും പക, ഹിന്ദു സംസ്‌കാരത്തോടുള്ള പക… കമ്യുണിസ്റ്റുകളാണ് നേതൃത്വം കൊടുക്കുന്നതെങ്കിലും പിന്നണിയില്‍ ഇസ്ലാമിക് അജണ്ട തന്നെയാണ്, തികഞ്ഞ ഹലാല്‍ വത്കരണം… ഗീതാ പാരായണമില്ലാതെ ഖുര്‍ആന്‍ പാരായണം നടത്തുന്ന കലോത്സവങ്ങളില്‍ ഇത്തരം അജണ്ട ചേക്കേറുന്നത് സ്വാഭാവികം. ആദ്യം അവര്‍ നിങ്ങളെ അവരുടെ ഭക്ഷണ രീതിയിലേക്ക് ആനയിക്കും, പിന്നെ വസ്ത്ര രീതിയിലേക്ക്, അതുകഴിഞ്ഞു വിശ്വാസപ്രമാണങ്ങളിലേക്ക്.

ഒരു രാജ്യത്തിന്റെ പൈതൃകം വളരെയെളുപ്പം തകര്‍ക്കാന്‍ കഴിയുന്നത് സംസ്‌കാരത്തെ തകര്‍ക്കുന്നതിലൂടെയാണ്. പഴയിടം പടിയിറങ്ങുമ്പോള്‍ പടിയിറങ്ങുന്നത് സംസ്‌കാരമാണ്. പക്ഷേ തോറ്റു കൊടുക്കാന്‍ എനിക്കാവുന്നില്ല. ആകയാല്‍ അല്പസ്വല്പം മാംസഭുക്കായ ഞാന്‍ ഇന്ന് മുതല്‍ പൂര്‍ണ്ണ സസ്യാഹാരിയായി മാറുന്നു. സമരം തുടങ്ങേണ്ടത് എന്നില്‍ നിന്നാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ സമരം എന്നില്‍ നിന്ന് തന്നെ തുടങ്ങുന്നു. എനിക്കെന്റെ പൈതൃകം സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. പൂണൂലിട്ടതിന്റെ പേരില്‍ ഒരു ഭാരതീയനും അപമാനിക്കപ്പെടരുത്- രാമസിംഹന്‍ ഫേസ്ബുക്കിൽ കുറിച്ചു.

Full View


Tags:    
News Summary - Not eating non veg; Directer Ramasimhan Support pazhayidam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.