ചിയാൻ വിക്രമിനെ കേന്ദ്രകഥാപാത്രമാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ചിത്രത്തിലെ വിക്രമിന്റെ ലുക്ക് ഏറെ ചർച്ചയായിരുന്നു. നടന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ലുക്ക് പുറത്തുവിട്ടത്. ഇപ്പോഴിതാ മറ്റൊരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. നീലം പ്രൊഡക്ഷൻസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തകൃതിയിൽ നടക്കുകയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'നച്ചത്തിരം നഗര്‍കിറത്' എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. പാര്‍വതി തിരുവോത്ത് , മാളവികാ മോഹനൻ , പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.