ഭയപ്പെടുത്താൻ 'പാരനോർമൽ പ്രൊജക്ട്' -ട്രെയിലർ

ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ഹൊറർ മൂവിയാണ് "പാരനോർമൽ പ്രൊജക്ട് " . ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അമേരിക്കൻ ഫിലിം കമ്പനിയായ ഡാർക്ക് വെബ് ഫിലിംസാണ് ചിത്രം പുറത്തിറക്കുന്നത്.

പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.

പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. പല യഥാർത്ഥ സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

സിനിമാറ്റോഗ്രഫി, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ എസ് എസ്‌ ജിഷ്ണു ദേവ് തന്നെയാണ്. ട്രെയിലർ പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് എബിൻ എസ് വിൻസെന്റ് ആണ്. സ്നേഹൽ റാവു, ഗൗതം എസ് കുമാർ, അഭിഷേക് ശ്രീകുമാർ, സുനീഷ്, ശരൺ ഇൻഡോകേര, സുദർശനൻ റസ്സൽപുരം, ജലത ഭാസ്കർ, ചിത്ര, അവന്തിക, അമൃത് സുനിൽ, നൈതിക്, ആരാധ്യ, മാനസപ്രഭു, ഷാജി ബാലരാമപുരം, അരുൺ എ ആർ, റ്റി സുനിൽ പുന്നക്കാട്, സുരേഷ് കുമാർ, ചാല കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിനിമയുടെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ വിഷ്‌ണു ജെ എസ് ആണ് . പശ്ചാത്തല സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് സൗരവ് സുരേഷ്. ജമ്പ് സ്കെയർ ധാരാളം ഉള്ള ഈ സിനിമയിൽ സ്പെഷ്യൽ മേയ്ക്കപ്പ് ചെയ്തിരിക്കുന്നത് ഷൈനീഷ എം എസ് ആണ്. സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് റ്റി സുനിൽ പുന്നക്കാട് ആണ്. പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത് വിനിൽ രാജ്, സ്പ്ളെൻഡിഡ് ഒലയോ, പ്രജിൻ വി കെ എന്നിവർ ചേർന്നാണ്.  പി ആർ ഓ അജയ് തുണ്ടത്തിൽ.

Full View


Tags:    
News Summary - Paranormal Project (2023) Movie Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.