പൊറാട്ട് നാടകത്തിന്റെ റിലീസ് നീട്ടിവെച്ചു; പുതിയ തീയതി ഉടന്‍

സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ചിത്രമായ പൊറാട്ട് നാടകത്തിന്റെ റിലീസ് നീട്ടിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം അറിയിച്ചത്. പുതിയ തീയതി വൈകാതെ അറിയിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദീഖിന്റെ ഒന്നാം ചരമവാർഷികത്തോടന്നുബന്ധിച്ച് ആഗസ്റ്റ്‌ ഒമ്പതിനാണ് ചിത്രത്തിന്‍റെ റിലീസ് നിശ്ചയിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിന്‍റേയും, വയനാട് ദുരന്തത്തിന്‍റേയും പശ്ചാത്തലത്തിലാണ് റിലീസ് തീയതി മാറ്റിയത്.

സാമൂഹ്യമാധ്യമങ്ങളിലുടെ പുറത്തു വന്ന 'പൊറാട്ട് നാടക'ത്തിന്റെ ടീസറുകളും, ഗാനങ്ങളും ഇതിനകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോൺ സംവിധാനം ചെയ്ത 'പൊറാട്ട് നാടകം ' ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്.എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹൻലാൽ' , 'ഈശോ' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വർഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്. രാഹുൽ രാജ് ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

സൈജു കുറുപ്പ് നായകനായ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഗത, നിർമ്മൽ പാലാഴി, രാജേഷ് അഴീക്കോട്, അർജുൻ വിജയൻ,ആര്യ വിജയൻ, സുമയ, ബാബു അന്നൂർ, സൂരജ് തേലക്കാട്, അനിൽ ബേബി, ഷുക്കൂർ വക്കീൽ, ശിവദാസ് മട്ടന്നൂർ, സിബി തോമസ്, ഫൈസൽ, ചിത്ര ഷേണായി, ചിത്ര നായർ, ഐശ്വര്യ മിഥുൻ, ജിജിന, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

കോ പ്രൊഡ്യൂസർ ഗായത്രി വിജയനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാസർ വേങ്ങരയുമാണ്‌.ഛായാഗ്രഹണം നിർവഹിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ചിത്രസംയോജനം: രാജേഷ് രാജേന്ദ്രൻ, നിർമ്മാണ നിർവ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിൻ മോഹനൻ, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അർജ്ജുൻ മേനോൻ, നൃത്തസംവിധാനം: സജ്‌നാ നജാം, സഹീർ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മാത്യൂസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ആൻ്റണി കുട്ടമ്പുഴ, ലൊക്കേഷൻ മാനേജർ: പ്രസൂൽ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷൻ ചീഫ്: ആരിഷ് അസ്‌ലം, വിഎഫ്എക്സ്: രന്തീഷ് രാമകൃഷ്ണൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, പരസ്യകല: മാ മി ജോ, ഫൈനൽ മിക്സ്: ജിജു. ടി. ബ്രൂസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, ആതിര ദില്‍ജിത്ത്.

Tags:    
News Summary - Porattnadakam Movie Release Postponded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.