Prabhas Movie Adipurush  releasind Date postponed, new Date Out

ആദിപുരുഷിന് ഇനിയും സമയം വേണമെന്ന് സംവിധായകൻ; പ്രഭാസ് ചിത്രത്തിന് എന്ത് സംഭവിച്ചു, റിലീസ് മാറ്റി

പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംപിടിച്ച ചിത്രമാണ് പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി ഓംറൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ്. നടൻ ശ്രീരാമനായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് വില്ലനാവുന്നത്.  കൃതി സിനോണാണ് നായിക.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിങ് തീയതി പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ഓംറൗട്ട്. 2023 ജൂൺ 16 നാണ് ആദിപുരുഷ് പ്രദർശനത്തിനെത്തുക.  പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്നതിന്  വേണ്ടിയാണ് സിനിമയുടെ റിലീസിങ് തീയതി നീട്ടിയതെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു .

ആദിപുരുഷ് വെറുമൊരു സിനിമയല്ല. ശ്രീരാമ പ്രഭുവിനോടുള്ള ഭക്തിയുടേയും നമ്മുടെ സംസ്കാരത്തിനോടും ചരിത്രത്തിനോടുമുളള സമര്‍പ്പണത്തിന്റെ പ്രതിരൂപം കൂടിയാണ്. ആദിപുരുഷിനെ മികച്ച ദൃശ്യാനുഭവത്തോടെ  പ്രേക്ഷകരിലേക്ക് എത്തിക്കാൻ ടീമിന് അൽപം സമയം ആവശ്യമാണ്. അതിനാൽ 2023 ജൂൺ 16നാകും ചിത്രം പ്രദർശനത്തിനെത്തുക. ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ നിർമ്മിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ പിന്തുണയും സ്നേഹവും അനുഗ്രഹവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്- സംവിധായകൻ ഓം റൗട്ട് ട്വിറ്ററിൽ കുറിച്ചു.

നേരത്തെ 2023 ജനുവരി 12 നാണ്  റിലീസിങ്  പ്രഖ്യാപിച്ചിരുന്നത്. ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ആദിപുരുഷിന്റെ വി.എഫ്. എക്സിനെതിരെയാണ് ട്രോളുകൾ ഉയർന്നത്. കാർട്ടൂൺ പോലെയാണെന്നായിരുന്നു പ്രധാന വിമർശനം. പിന്നീട് ഇതിനെ വിശദീകരിച്ച് സംവിധായകൻ രംഗത്ത് എത്തിയിരുന്നു. ടീസറിനെതിരെ ഉയർന്ന വിമർശനമാണ് ചിത്രത്തിന്റെ റിലീസ് നീട്ടാൻ കാരണമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.


Tags:    
News Summary - Prabhas Movie Adipurush releasing Date postponed, new Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.