ഗുരുവായൂരമ്പല നടയിൽ ഒ.ടി.ടിയിലേക്ക്

 പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. മെയ് 16 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രം 84 കോടിയോളം ബോക്സോഫീസിൽ നിന്ന് നേടി.

തിയറ്ററുകൾ ആഘോഷമാക്കിയ ഗുരുവായൂരമ്പല നടയിൽ ഒ.ടി.ടിയിൽ എത്തുന്നതായി റിപ്പോർട്ട്. ആമസോൺ പ്രൈം വിഡി‍യോയാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ജൂലൈയിൽ ചിത്രമെത്തുമെന്നാണ് വിവരം.

'ജയ ജയ ജയ ജയ' ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി'ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് 'ഗുരുവായൂരമ്പല നടയിൽ' നിർമിച്ചിരിക്കുന്നത്. നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വർഗീസ്, അരവിന്ദ് ആകാശ്, ജോയ്മോൻ, അഖിൽ കാവാലിയൂർ, അശ്വിൻ വിജയൻ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

ഛായാഗ്രഹണം നീരജ് രവി, എഡിറ്റര്‍ ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, ആര്‍ട് ഡയറക്ടര്‍ സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍ അശ്വതി ജയകുമാര്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍ അരുണ്‍ എസ് മണി, മാർക്കറ്റിങ് കാറ്റലിസ്റ്റ്.

Tags:    
News Summary - Prithviraj Sukumaran Movie Guruvayoorambala Nadayil OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.