ഷാറൂഖിന്റെ അംഗരക്ഷകൻ സമ്പാദിക്കുന്നത് രണ്ടുകോടി രൂപ, സൽമാന്റെ ബോഡിഗാർഡിന്റെ പ്രതിഫലം കോടികൾ‍? യാഥാർഥ്യം ഇങ്ങനെ...

ബോളിവുഡ് താരങ്ങളുടെ പേരിനൊപ്പം അംഗരക്ഷകരും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. താരങ്ങളുടെ നിഴലായി സഞ്ചരിക്കുന്ന ഇവരുടെ പ്രതിഫലമാണ് അധികവും ചർച്ചയാവാറുള്ളത്. ഷാറൂഖ് ഖാൻ, സൽമാൻ ഖാൻ തുടങ്ങിയവർ കോടികളാണ് തങ്ങളുടെ സുരക്ഷ ജീവനക്കാർക്ക് ശമ്പളമായി നൽകുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് ഷാറൂഖ് ഖാന്റെ ബോഡിഗാർഡായ രവി സിങ്ങും സൽമാന്റെ ഏറ്റവും വിശ്വസ്തനായ അംഗരക്ഷകൻ ഷേരയുമാണെന്നാണ് ബോളിവുഡിലെ സംസാരം.  രവി സിങ് പ്രതിവർഷം വാങ്ങുന്നത് 2.7 കോടി രൂപയാണെന്നും അതുപോലെ കോടികളാണ് സൽമാൻ ഷേരക്ക് ശമ്പളമായി നൽകുന്നതെന്നുമാണ് ബോളിവുഡ് മാധ്യമങ്ങളുടെ കണ്ടെത്തൽ. ഇപ്പോഴിതാ, താരങ്ങളുടെ സുരക്ഷ ജീവനക്കാരുടെ പ്രതിഫലത്തെക്കുറിച്ച് പറയുകയാണ് ബോഡിഗാർഡ് യൂസഫ് ഇബ്രാഹിം. സിദ്ധാർഥ് കണ്ണനുമായുള്ള പോഡ് കാസ്റ്റ് അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

' ശരിക്കും പറഞ്ഞാൽ ഷാറൂഖ് ഖാന്റെ സുരക്ഷ ഉദ്യോഗസ്ഥൻ രവി സിങ്ങിന്റെ പ്രതിഫലത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ അറിയില്ല. അതുപോലെ സൽമാൻ ഖാന്റെ ബോഡിഗാർഡായ ഷേരക്ക്  ബിസിനസുണ്ട്. അദ്ദേഹത്തിന് സ്വന്തമായൊരു സെക്യൂരിറ്റി കമ്പനിയുണ്ട്. കൂടാതെ ഒന്നിലധികം ബിസിനസുകളുണ്ടെന്ന് ഞാൻ കരുതുന്നു. അതിലൂടെയും അദ്ദേഹം സമ്പാദിക്കുന്നുണ്ടാകാം. അക്ഷയ് കുമാറിന്‍റെ അംഗരക്ഷകനായ ശ്രേയ്‌സെ തെലെയെക്കുറിച്ച് എനിക്ക് വ്യക്തിപരമായി അറിയില്ല.

പ്രതിമാസം 10-12 ലക്ഷം രൂപ ഇവർ സമ്പാദിക്കുന്നുവെന്ന് കരുതുന്നു. താരങ്ങളുടെ ജോലിയെ ആശ്രയിച്ചാണ് സെക്യൂരിറ്റി ജീവനക്കാർക്ക് ശമ്പളം  നൽകുന്നത്. ഷൂട്ടിങ്, പ്രമോഷൻ, ഇവന്റ്സ്, പൊതുപരിപാടികൾ  എന്നിങ്ങനെ എപ്പോഴും താരങ്ങൾക്കൊപ്പം ഇവർ ഉണ്ടാകും. പ്രതിഫല കണക്കുകൾ ഇതിനെയെല്ലാം ആശ്രയിച്ചിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്'- യൂസഫ് ഇബ്രാഹിം പറഞ്ഞു.

Tags:    
News Summary - Does Shah Rukh Khan’s bodyguard Ravi earn Rs 2.7 crore annually, Salman Khan’s Shera deal in crores?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.