'ഹോം' സിനിമയെ അവാർഡിന് പരിഗണിക്കാത്തതിൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം; മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങളെന്ന്

പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യി​ട്ടും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ​ട്ടി​ക​യി​ൽ 'ഹോം' ​പൂ​ർ​ണ​മാ​യി പു​റ​ത്താ​ക്ക​പ്പെ​ട്ട​തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വലിയ പ്ര​തി​ഷേ​ധം. ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമർശിച്ചും രംഗത്തെത്തിയത്.

ചി​ത്ര​ത്തിന്‍റെ നി​ർ​മാ​താ​വ് കൂ​ടി​യാ​യ വി​ജ​യ് ബാ​ബു​വിന്‍റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ൾ ക​ത്തി​നി​ൽ​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തെ ത​ഴ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണ​ങ്ങ​ൾ. സി​നി​മ​ക്ക്​ അ​ർ​ഹ​ത​പ്പെ​ട്ട​ത് കി​ട്ടി​യി​ല്ലെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ടെ​ന്നും മി​ക​ച്ച ന​ട​നു​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്‌​കാ​രം ഹോ​മി​ന് ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്നും സം​വി​ധാ​യ​ക​ൻ റോ​ജി​ൻ തോ​മ​സ് പ​റ​ഞ്ഞു. മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​തൊ​രു തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെന്നും സംവിധായകൻ വ്യക്തമാക്കി.

Full View

അ​തേ​സ​മ​യം, മി​ക​ച്ച ന​ട​നു​ള്ള പു​ര​സ്‌​കാ​രം ഇ​ന്ദ്ര​ൻ​സി​ന് ന​ൽ​കാ​ത്ത​തി​ൽ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എം.​എ​ൽ.​എ​യു​മാ​യ ഷാ​ഫി പ​റ​മ്പി​ൽ രം​ഗ​ത്തെ​ത്തി. 'ഹോം' ​സി​നി​മ​യി​ലെ ഇ​ന്ദ്ര​ൻ​സ് ക​ഥാ​പാ​ത്രം ഒ​ലി​വ​ർ ട്വി​സ്റ്റിന്‍റെ ചി​ത്രം ഷാ​ഫി ഫേ​സ്‌​ബു​ക്കി​ൽ പ​ങ്കു​വെ​ച്ചു.

ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങളെന്നും 'അടിമകൾ ഉടമകൾ' നല്ല സിനിമയാണെന്നും ടി. സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.

Full View

'ഹോം' സിനിമയിൽ ഇന്ദ്രൻസ് പറയുന്ന ഡയലോഗ് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. "ഇത് നീ വിശ്വസിച്ചില്ലെങ്കിൽ, ഇനി പറയാൻ പോണത് നീ വിശ്വസിക്കത്തേയില്ല...."എന്നും മികച്ച അഭിനയത്തിന് സർക്കാറിന് അഭിവാദ്യങ്ങൾ... എന്നും രാഹുൽ ഫേസ്ബുക്കിൽ പ്രതികരിച്ചു.

Full View

ഫേസ്ബുക്കിലെ മറ്റ് പ്രതികരണങ്ങൾ:

പ്രിയപെട്ട ഇന്ദ്രൻസ് സാർ,

താങ്കൾ സൗമ്യനും നിഷ്കളങ്കനുമായ നല്ല മനുഷ്യനാണ്, ഭൂരിഭാഗം സിനിമാസ്വാദകരായ മലയാളികൾക്കുമൊപ്പം ഞാനും പ്രതീക്ഷിച്ചിരുന്നു നല്ല നടനുള്ള അവാർഡ് താങ്കൾക്ക് ആയിരിക്കുമെന്ന് കാരണം ഈ ഇടേ ഇറങ്ങിയ സിനിമകളിലെല്ലാം താങ്കൾ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു, പക്ഷെ താങ്കൾക്കറിയില്ലല്ലോ ഈ കെട്ട കാലത്ത് കലയോട് ആത്മാർപ്പണം മാത്രം പോരാ എന്നുള്ളത്,

ഭരണവർഗത്തിന്റെ ചട്ടുകങ്ങളായി മാറേണ്ടിടത്ത് അതായി മാറണം, എഴുതി തയ്യാറാക്കിയ തിരക്കഥക്ക് തനിമ ചോരാതെ പൊതുജനത്തിനു മുമ്പിൽ അഭിനയിക്കണം, ചാനൽ ക്യാമറകൾക്ക് മുൻപിൽ പ്രതികരണ ശേഷിയുള്ള വെറും പൗരനായി വിണ്ണിൽ നിന്നിറങ്ങിവന്ന് താരം അട്ടഹസിക്കണം അതാണ് അഭിനയം,

പ്രിയ ഇന്ദ്രൻസ് സാർ താങ്കൾക്ക് അതാണ് അറിയാത്തതും, നടു റോഡിൽ കാണിച്ച ഷോക്ക് പ്രത്യുപകാരമായി നൽകിയ അവാർഡിനേക്കാൾ എത്രയോ മുകളിലാണ് പ്രേഷക ഹൃദയങ്ങളിൽ താങ്കൾകുള്ള സ്ഥാനം,,, ആ തട്ട് താണ് തന്നെയിരിക്കും,

- റനീസ് കവാട്

💞💞ഇന്ദ്രൻസ് ചേട്ടന് എല്ലാവിധ വിജയാശംസകളും 💞💞ഹോം സിനിമ വിജയിച്ചതിലുള്ള അസൂയക്കും. അതിൽ അഭിനയിച്ച ഇന്ദ്രൻസ് ചേട്ടൻറെ കഷണ്ടിക്കും മരുന്നില്ല . ഇവിടെ കുറച്ച് ആളുകൾ ഉണ്ട് അവരാണ് കേരളത്തിലെ ഏറ്റവും വലിയ സിനിമ സംവിധായകർ എന്ന് സ്വയം വിശ്വസിച്ച് ഇരിക്കുന്നവർ പുതിയ ആളുകൾ വന്നു സിനിമ സംവിധാനം ചെയ്ത് വിജയിച്ചാൽ ഈ കൂട്ടർക്ക് ഇരിക്കാനും പറ്റില്ല നിൽക്കാൻ പറ്റില്ല ഒരു മൂട്ടിൽ തീ പിടിച്ച അവസ്ഥയാണ്.. 😂😂 ഇനി പപ്പു ചേട്ടൻ പറഞ്ഞ പോലെ ...മിണ്ടാതെ... ഉരിയാടാതെ...ഉംം🌹🌹

-ജോൺ കെ.എക്സ്

ജനങ്ങൾ മനസ്സു കൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു... സർക്കാർ കയ്യിൽ കൊടുക്കുന്ന അവാർഡിനേക്കാളും ജനങ്ങൾ മനസ്സിൽ കൊടുക്കുന്ന അവാർഡ് തന്നേയാണ് വലുത്

-ഷക്കീർ ശുകപുരം

വി​ജ​യ് ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി​യും ഹോ​മി​ന് പു​ര​സ്കാ​രം ന​ൽ​കാ​ത്ത​തും ത​മ്മി​ൽ ബ​ന്ധ​മി​ല്ലെ​ന്ന് ജൂ​റി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ഖ്ത​ർ മി​ർ​സ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞിരുന്നു. ഹോ​മി​ന് പു​ര​സ്കാ​രം ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​റി​ന് ബ​ന്ധ​മി​ല്ലെ​ന്നും അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും സ​ജി ചെ​റി​യാ​നും അ​റി​യി​ച്ചിരുന്നു.

Tags:    
News Summary - Protest on social media against 'Home' movie not being considered for the award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.