രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് രജനീകാന്ത്, രജനി മക്കൾ മൻട്രം പിരിച്ചുവിട്ടു

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പർ താരം രജനീകാന്ത്. രജനി മക്കൾ മൻട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവർത്തിക്കുകയെന്നും താരം വ്യക്തമാക്കി.

'നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക തരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല.' താരം വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു വാർത്ത. അതിനിടെയാണ് മൻട്രം പിരിച്ചുവിട്ടുവെന്ന വാർത്തകൾ വരുന്നത്.

അണ്ണാത്തെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം. അതിനുശേഷം വൈദ്യപരിശോധനകൾക്കായി രജനീകാന്ത് ഇപ്പോൾ അമേരിക്കയിലാണ്. 

Tags:    
News Summary - Rajinikanth Confirms "No Politics" Decision, Dissolves Rajni makkal mantram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.