മഞ്ഞുമ്മൽ ബോയ്സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടൻ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മൽ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. രജനിക്കൊപ്പമുള്ള സംവിധായകൻ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നേരത്തെ മഞ്ഞുമ്മൽ ബോയ്സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു.
ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബേയ്സ് തിയറ്ററുകളിലെത്തിയത്. ആഗോളതലത്തിൽ 200 കോടിയാണ് ചിത്രം നേടിയത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വൻ വിജയമായിരുന്നു. 50 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചത്. തെലുങ്കിലും പ്രദർശനത്തിനൊരുങ്ങുകയാണ് ഏപ്രിൽ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്ന് 'ഗുണ കേവ്സി'ൽ എത്തുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ നിരൂപകപ്രശംസ നേടിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.