തലൈവരുടെ വീട്ടിൽ റോക്കട്രിയുടെ വിജയാഘോഷം; സന്തോഷം പങ്കുവെച്ച് ആർ. മാധവൻ

റോക്കട്രി ദ് നമ്പി എഫക്റ്റ് മികച്ച വിജയം നേടി മുന്നേറുമ്പോൾ നമ്പി നാരായണനേയും ആർ മാധവനേയും ആദരിച്ച് രജനികാന്ത്. മാധവനും നമ്പി നാരായണനുമൊപ്പം നിർമാതാവും തലൈവരുടെ വസതിയിൽ എത്തിയിരുന്നു. സൂപ്പർ താരത്തിനൊടൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അദ്ദേഹത്തെ നമ്പി നാരായണനും മാധവനുമൊപ്പം കണ്ടുമുട്ടിയതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ലെന്നും കുറിപ്പിൽ പറയുന്നു.

രജനിയുടെ വീട്ടിൽ നിന്നുള്ള വീഡിയോ നടനും സിനിമയുടെ സംവിധായകനുമായ ആർ മാധവനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ഇതൊരു അഭിമാനകരമായ ഒരു നിമിഷമാണ്. നിങ്ങളുടെ നല്ല വാക്കുകൾക്കും വാത്സല്യത്തിനും നന്ദി രജനികാന്ത് സർ. ഈ പ്രചോദനം ഞങ്ങളെ പൂർണ്ണമായും പുനരുജ്ജീവിപ്പിച്ചു. ലോകം മുഴുവനും ചെയ്യുന്നതുപോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു'- മാധവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രജനികാന്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം തേടുന്നത് വീഡിയോയും മാധവൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

'റോക്കട്രി'സിനിമയെ അഭിനന്ദിച്ച് കൊണ്ട് രജനികാന്ത് രംഗത്ത് എത്തിയിരുന്നു. റോക്കറ്ററി തീർച്ചയായും എല്ലാവരും കാണണമെന്നും പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണെന്നും 'രജനികാന്ത് ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് രജനികാന്ത് ട്വീറ്റ് ചെയ്തിരുന്നു.

ജൂലൈ ഒന്നിന് തീയറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം വൻ വിജയം നേടിയിരുന്നു. ജൂലൈ 26 മുതൽ ആമസോൺ പ്രൈമിലും റോക്കറ്ററി സ്ട്രീം ചെയ്യുന്നുണ്ട്.

വിഖ്യാത ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആര്‍. മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായി എത്തിയത്.

നേരത്തെ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായിക. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. 

Tags:    
News Summary - Rajinikanth Honours Nambi Narayanan And R Madhavan The Success Of Rocketry Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.