ചെന്നൈ: നടൻ രജനീകാന്ത് മെഡിക്കൽ പരിശോധനക്കായി പ്രത്യേക വിമാനത്തിൽ അമേരിക്കയിലേക്ക് പുറപ്പെട്ടു. ശനിയാഴ്ച പുലർച്ച ചെന്നൈയിൽനിന്ന് ഖത്തർ എയർലൈൻസിെൻറ വിമാനത്തിൽ ദോഹയിലെത്തി അവിടെനിന്ന് മറ്റൊരു വിമാനത്തിലാണ് അമേരിക്കയിലേക്ക് തിരിച്ചത്. ഭാര്യ ലത രജനീകാന്തും കൂടെയുണ്ട്.
2016 േമയിൽ അമേരിക്കയിലെ റോസെസ്റ്റർ നഗരത്തിലെ മയോ ക്ലിനിക്ക് ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. രണ്ടു വർഷം മുേമ്പ മെഡിക്കൽ പരിശോധനക്കായി പോകേണ്ടതായിരുന്നുവെങ്കിലും രാഷ്ട്രീയ പാർട്ടി തുടങ്ങാനിരുന്നതിനാലും കോവിഡ് വ്യാപനവും കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
ഇൗയിടെ ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടെ രക്തസമ്മർദത്തിലെ വ്യതിയാനം മൂലം രജനീകാന്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഡോക്ടർമാരുടെ ഉപദേശാനുസരണം രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചത്.
മകൾ െഎശ്വര്യ, മരുമകനും നടനുമായ ധനുഷ് തുടങ്ങിയവർ നേരേത്തതന്നെ അമേരിക്കയിലെത്തിയിരുന്നു. മൂന്നാഴ്ചക്കുശേഷം രജനീകാന്തും കുടുംബവും ചെന്നൈയിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.