ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് 72ാം പിറന്നാൾ. തലൈവർക്ക് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്. 'പിറന്നാൾ ആശംസകൾ തലൈവർ' നടനും മരുമകനുമായ ധനുഷ് കുറിച്ചു. 'പിറന്നാൾ ആശംസകൾ സൂപ്പർസ്റ്റാർ രജനികാന്ത് സാർ! നിങ്ങൾ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുൽഖർ ട്വീറ്റ് ചെയ്തത്.
ഇക്കുറി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ചെന്നൈയിലെ പോയസ് ഗാർഡനിലെ വസതിയിൽവച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.
1975 ൽ പുറത്തിറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് രജനി വെളളിത്തിരയിൽ എത്തിയത്. തുടക്കത്തിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ പിന്നീട് ഇന്ത്യൻ സിനിമയുടെ പ്രധാന മുഖമായി മാറുകയായിരുന്നു. സിനിമയിൽ ജ്വലിച്ചു നിന്നപ്പോൾ പരാജയവും നടനെ തേടി എത്തി. എന്നാൽ ഇതൊന്നും നടനെ തളർത്തിയില്ല. വീണ്ടും ശക്തിമായി തിരികെ എത്തി. സിനിമയിലെ ഒന്നിനേയും ഭയപ്പെടാത്ത നായകൻ എന്ന ഇമേജ് തന്നെയാണ് ജീവിതത്തിലും രജനിക്കുളളത്.
72ാം വയസിലും സിനിമയിൽ സജീവമാണ് രജനികാന്ത്. നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ആണ് നടന്റെ ഏറ്റവും പുതിയ ചിത്രം. അടിമുടി രജനികാന്ത് ചിത്രമായിരിക്കും ജയിലർ എന്നാണ് പുറത്ത് വരുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.