എട്ടുകോടി ബജറ്റിലെത്തി ആഗോളതലത്തിൽ 84 കോടിയോളം ബോക്‌സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി ചരിത്രം കുറിച്ച ആര്‍.ഡി.എക്‌സ് ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ നായകൻമാരാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം സെപ്തംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുന്നത്. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സാണ് ചിത്രം നിർമിച്ചത്.
കൊച്ചിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ആർ.ഡി.എക്സ് ഗംഭീരമായ ആക്ഷൻ രംഗങ്ങളുടെ പേരിലാണ് പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയത്. ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ മെഗാ ഹിറ്റായി മാറിയ ഏക ചിത്രവും ആർ.ഡി.എക്സ് ആയിരുന്നു. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍.ഡി.എക്സ്. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യറായി നീരജ് മാധവും വേഷമിട്ടു.
ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയും നിവിൻ പോളിയുടെ ബോസ് ആൻഡ് കോ’യും ആയിരുന്നു മത്സരത്തിനുണ്ടായിരുന്നത്. രണ്ട് ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളായിരുന്നില്ല നേടിയത്.
ആർ.ഡി.എക്സിലെ ക്രൂരനായ വില്ലനായ പോൾസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിഷ്ണു അഗസ്ത്യ മികച്ച അഭിപ്രായമായിരുന്നു നേടിയത്. മഹിമാ നമ്പ്യാര്‍, ലാല്‍, ബാബു ആന്റണി, എയ്മ റോസ്മി, മാലാ പാര്‍വതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.