ബോളിവുഡ് നൃത്ത സംവിധായകൻ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും മറ്റു അഞ്ച് പേരും ചേർന്ന് കോടികൾ തട്ടിയതായി പരാതി. 26 കാരനായ ഡാൻസറാണ് ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ മുംബൈ മിരാ റോഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.വ്യാജരേഖയുണ്ടാക്കല്‍, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതിക്കാരായ സംഘം ഒരു ടെലിവിഷന്‍ ഷോയില്‍ പരിപാടി അവതരിപ്പിക്കുകയും അതില്‍ വിജയികളാകുകയും ചെയ്തിരുന്നു. പരിപാടി അവതരിപ്പിച്ച സംഘം തങ്ങളുടേതാണെന്ന് കാണിച്ച് 11.96 കോടി രൂപ സമ്മാനത്തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. 2018 മുതല്‍ 2024 ജൂലൈ വരെ വഞ്ചിക്കപ്പെട്ടുവെന്നാണ് എഫ്ഐആറിലുള്ളത്.ഓം പ്രകാശ് ശങ്കര്‍ ചൗഹാന്‍, രോഹിത് ജാദവ്, ഫ്രെയിം പ്രൊഡക്ഷന്‍ കമ്പനി, വിനോദ് റാവത്ത്, രമേശ് ഗുപത് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍.
വിഷയത്തിൽ പ്രതികരിച്ച് റെമോ ഡിസൂസയും ഭാര്യ ലിസെല്ലും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ ഭാഗം വ്യക്തമാക്കിയത്.സത്യം പുറത്തുവരുന്നതിന് മുമ്പ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കേസുമായി മുന്നോട്ട് പോകുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പറയുന്നു.
'ഒരു നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികൾ രജിസ്റ്റർ ചെയ്തതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത് നിരാശാജനകമാണ്. യഥാർഥ വസ്തുതകൾ കണ്ടെത്തുന്നതിന് മുമ്പ് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിക്കുന്നു.ഞങ്ങൾ കേസ് മുന്നോട്ട് കൊണ്ടുപോകും. കേസുമായി ബന്ധപ്പെട്ട് എല്ലവിധ സഹകരണങ്ങളും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും'- പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.