ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻെറ മരണത്തിൽ പങ്കുണ്ടെന്ന ആരോപണത്തിൽ നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് അന്വേഷിക്കുന്ന സി.ബി.ഐ. റിയ റിയ ചക്രവർത്തിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുംബൈയിലെ ഡി.ആർ.ഡി.ഒ ഓഫീസിലെത്താനാണ് നിർദേശം നൽകിയിരുന്നത്. 10.30 ഓടെ റിയ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി.
റിയയെ കൂടാതെ സഹോദരൻ ഷോയിക് ചക്രവർത്തിയും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. സുശാന്തിെൻറ സുഹൃത്ത് സിദ്ധർഥ് പിത്താനിയെയും സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സിദ്ധാർഥിനെ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
റിയ മയക്കുമരുന്ന് ഇടപാട് നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ചും സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ പരാതിയിൽ അന്വേഷണത്തിനായി ഇ.ഡി പിടിച്ചെടുത്ത റിയ ചക്രവർത്തിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ചില വാട്ട്‌സ്ആപ്പ് ചാറ്റുകൾ സി.ബി.ഐ സംഘത്തിന് കൈമാറിയിരുന്നു. തുടർന്ന് റിയക്കെതിരെ നാർക്കോട്ടിക്സ് ബ്യൂറോ കേസെടുത്തിരുന്നു.
ജൂൺ 14 നാണ് സുശാന്ത് സിങ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം, സാക്ഷി മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ നടേൻറത് ആത്മഹത്യയാെണന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാൽ നടെൻറ പിതാവ് പാട്നയിൽ നൽകിയ പരാതിയിൽ ബിഹാർ പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.