ലോസ് ആഞ്ജലസ്: സൂപ്പർമാൻ എന്ന സിനിമയിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച വിഖ്യാത ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ഡോണർ അന്തരിച്ചു. 91 വയസ്സായിരുന്നു. ഡോണറിെൻറ ഭാര്യയും നിർമാതാവുമായ ലോറെൻ ഷ്യൂലറാണ് മരണവിവരം അറിയിച്ചത്. മരണകാരണം പുറത്തുവിട്ടിട്ടില്ല. 60കളിൽ ടെലിവിഷൻ ഷോകളിലൂടെയാണ് റിച്ചാർഡ് ഡോണർ സംവിധാന രംഗത്തെത്തുന്നത്.
1961ൽ പുറത്തിറക്കിയ എക്സ്-15 എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. 1976ൽ പുറത്തിറങ്ങിയ ഹൊറർ ക്ലാസിക്കായ ദ ഒമെൻ എന്ന ചിത്രമാണ് സ്റ്റാറാക്കിയത്. 1978ൽ സൂപ്പർമാൻ സംവിധാനം ചെയ്തു. ദ് ഗൂണീസ്(1985), സ്ക്രൂഗ്ഡ്(1988) എന്നിവയാണ് മറ്റു ചിത്രങ്ങൾ. 2006ൽ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആണ് അവസാന ചിത്രം. ട്വൻറിയത്ത് സെഞ്ചുറിയുടെ ടെലിവിഷൻ പരമ്പരകളായ ഗെറ്റ് സ്മാർട്ട്, പെറി മേസൻ, ദ ട്വലൈറ്റ് സോൺ തുടങ്ങിയവയും സംവിധാനം ചെയ്തു. 1931ൽ ന്യൂ
യോർക്കിലാണ് ജനിച്ചത്. റിച്ചാർഡ് ഡൊണാൾഡ് ഷ്വാർട്സ്ബർഗ് എന്നാണ് യഥാർഥ പേര്.
അക്കാദമി ഓഫ് സയൻസ് ഫിക്ഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.