ആസിഫ് അലിയെ നായകനാക്കി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടിക്കി-ടാക്ക'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 'അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ', 'ഇബ്ലീസ്' കള എന്നിവയാണ് രോഹിത് മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങൾ. കളയിൽ ടൊവിനോ തോമസാണ് നായകനായതെങ്കിൽ ബാക്കി രണ്ട് ചിത്രത്തിലും ആസിഫ് അലി തന്നെയായിരുന്നു നായകനായെത്തിയത്.
ചിത്രം ഒരു മാസ് ചിത്രമായിരിക്കുമെന്നും ആസിഫ് അലിയെ ഒരു ബീസ്റ്റ് മോഡിൽ കാണാൻ സാധിക്കുമെന്നും രോഹിത് പറയുന്നു. ഇൻസ്റ്റഗ്രാമിലെ ക്വസ്റ്റൻ ആൻസർ സെഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. ആസിഫ് അലിയെ ബീസ്റ്റ് മോഡിൽ തുറന്നുവിടാനും ഒരു മാസ് ടൈറ്റിൽ കാർഡ് ഇറക്കാനും ഒരു ആരാധകൻ പറയുന്നുണ്ട്. ഇതിന് മറുപടിയായി 'പണ്ണലാം' എന്നായിരുന്നു രോഹിത് കുറിച്ചത്. ടിക്കി-ടാക്ക അടുത്ത വർഷം പകുതിയാകുമ്പോഴേക്ക് എത്തും, ആദ്യമായാണ് താൻ ഒരു 'അതിരടി മാസ്' ചിത്രം എടുക്കുന്നത്, പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇത്തവണ മിസ് ആകില്ലെന്നും രോഹിത് കുറിച്ചു.
പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ എക്സ്പീരിയൻസ് നൽകണമെന്ന ഉദ്ദേശത്തോടെ ഒരുക്കുന്ന സിനിമയാണ് ടിക്കി ടാക്കയെന്നും തന്റെ കെ.ജി.എഫ് എന്ന് വിശ്വസിക്കുന്ന ചിത്രമാണ് അതെന്നുമാണ് ടിക്കി ടാക്കയെക്കുറിച്ച് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഹരിശ്രീ അശോകൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിലുണ്ട്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.