ലൈൻ ഓഫ് കളേഴ്സിൻ്റെ ബാനറിൽ എം.സി.അരുൺ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചേര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കുമരകത്തും കൊച്ചിയിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയായത്.
മോഹൻലാൽ, സുരേഷ് ഗോപി എന്നിവരഭിനയിച്ച ജനകൻ, കുഞ്ചാക്കോ ബോബൻ നായകനായ സാൻഡ് വിച്ച്, സുരേഷ് ഗോപി നായകനായ ഡോൾഫിൻ ബാർ, ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ഡേവിഡ് ആൻ്റ ഗോലിയാത്ത്, ഉണ്ണി മുകുന്ദൻ, ലാൽ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച കാറ്റും മഴയും എന്നീ ചിത്രങ്ങളൾ നിർമ്മിച്ച് ഏറെ പ്രശസ്തി നേടിയ സ്ഥാപനമാണ് ലൈൻ ഓഫ് കളേഴ്സ്.
ഫ്രൈഡേ, ലോ പോയിൻ്റ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനാണ് ലിജിൻ ജോസ്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ റോഷൻ മാത്യുവും നിമിഷാ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുരു സോമസുന്ദരം, ടിനി ടോം, ലെന, ജാഫർ ഇടുക്കി, ജിയോ ബേബി. നിസ്താർ അഹമ്മദ്, പ്രമോദ് വെളിയനാട്, ജിയോ ബേബി, സജിൻ ചെറുകയിൽ, ഷാജു കുരുവിള, നീരജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു .നജീം കോയയുടേതാണ് തിരക്കഥ.
അൻവർ അലിയുടെ ഗാനങ്ങൾക്ക് ഷഹബാസ് അമൻ ഈണം പകർന്നിരിക്കുന്നു. അലക്സ്. ജെ. പുളിക്കലാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് - ഫ്രാൻസിസ് ലൂയിസ്. കലാസംവിധാനം - ബാവ. മേക്കപ്പ് -രതീഷ് അമ്പാടി. കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് ,സുമേഷ് മുണ്ടക്കൽ, ഡാർവിൻ. കോ പ്രൊഡ്യൂർ - നീരപ് ഗുപ്ത. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ് -ശിവ പ്രസാദ്, ബിനുകുമാർ, രതീഷ് സുകുമാരൻ. ലൈൻ പ്രൊഡ്യൂസർ - ടോമി വർഗീസ്, പ്രൊഡക്ഷൻ മാനേജർ -ഷൈൻ ഉടുമ്പൻചോല. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -സജി കോട്ടയം. പ്രൊഡക്ഷൻ കൺട്രോളർ - സേതു അടൂർ. പി.ആർ.ഒ -വാഴൂർ ജോസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.