ന്യൂഡൽഹി: നാട്ടു നാട്ടു തെലുഗു ഗാനം അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ലാതെ കോറിയോഗ്രാഫർ പ്രേം രക്ഷിത്. ലോകത്താകമാനം പ്രേക്ഷകർ ഏറ്റുവാങ്ങിയ ഗാനത്തിന്റെ ചിത്രീകരണത്തിൽ രാം ചരണിന്റെയും ജൂനിയർ എൻ.ടി.ആറിന്റെയും നൃത്തച്ചുവടുകൾ ചിട്ടപ്പെടുത്തിയ പ്രേം രക്ഷിത് ചങ്കിടിപ്പോടെയായിരുന്നു ഓസ്കർ പുരസ്കാര പ്രഖ്യാപനം വീക്ഷിച്ചുകൊണ്ടിരുന്നത്.
ഒരുവേള അവാർഡ് നഷ്ടപ്പെടുമോ എന്നുപോലും താൻ ഭയപ്പെട്ടതായി രക്ഷിത് പറഞ്ഞു. രക്ഷിതും ഏഴ് നർത്തകർ അടങ്ങുന്ന സംഘവും ഓരോ നൃത്തച്ചുവടിനും ഒന്നിലധികം ചുവടുകൾ ആവിഷ്കരിച്ചിരുന്നു. ജൂനിയർ എൻ.ടി.ആറിന്റെയും ചരണിന്റെയും വൈറലായ ‘ഹുക്ക് സ്റ്റെപ്പ്’ ന് നൂറിലധികം സ്റ്റെപ്പുകളാണ് താൻ ചിട്ടപ്പെടുത്തിയത്. രണ്ടു മാസം കൊണ്ടാണ് നൃത്തം ചിട്ടപ്പെടുത്തിയതെന്നും രക്ഷിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.