തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് നടൻ സൽമാൻ ഖാൻ. ടോളിവുഡ് താരം ചിരഞ്ജീവിക്കൊപ്പമെത്തുന്ന തെന്നിന്ത്യൻ ചിത്രമായ ഗോഡ്ഫാദറിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. മൾട്ടിസ്റ്റാർ ചിത്രങ്ങൾ സിനിമാ വ്യവസായത്തിന് ഗുണം ചെയ്യുമെന്നും മുംബൈയിൽവെച്ച് നടന്ന പരിപാടിയിൽ സൽമാൻ ഖാൻ പറഞ്ഞു.
ചിത്രത്തിൽ എത്തിയതിനെ കുറിച്ചും സൽമാൻ ഖാൻ ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. ഒരു ചെറിയ റോളുണ്ടെന്ന് പറഞ്ഞാണ് ചീരു എന്നെ വിളിക്കുന്നത്. എന്നാൽ മികച്ച വേഷമാണ് നൽകിയത്. ഇത് ഇവർക്ക് സിനിമയോടുള്ള സ്നേഹത്തെയാണ് സൂചിപ്പിക്കുന്നതെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു.
മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് ഗോഡ്ഫാദർ. ലൂസിഫറിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രമായിട്ടാണ് ചിരഞ്ജീവി എത്തുന്നത്. ഒക്ടോബർ 5 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. നയൻതാരയാണ് നായിക. മലയാളത്തിൽ നിന്ന് ചെറിയ മാറ്റം വരുത്തിയാണ് തെലുങ്കിൽ ഗോഡ്ഫാദർ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.