കോവിഡ് മുൻനിര പോരാളികൾക്കുള്ള ഭക്ഷണത്തിന്‍റെ ഗുണനിലവാരമറിയാൻ നേരിട്ടെത്തി സൽമാൻ ഖാൻ

മുംബൈ: കോവിഡ് മുൻനിര പോരാളികൾക്കുള്ള ഭക്ഷണത്തിന്‍റെ ഗുണനിലവാരമറിയാൻ നേരിട്ടെത്തി സൽമാൻ ഖാൻ. ബാന്ദ്രയിലുള്ള ഭായ്ജാൻസ് കിച്ചനിലാണ് താരം എത്തിയത്. ഇവിടെയാണ് കോവിഡ് മുൻനിര പോരാളികൾക്കുള്ള ഭക്ഷണം തയാറാക്കുന്നത്. യുവസേന നേതാവ് രാഹുൽ കുനാലിനൊപ്പമാണ് താരം എത്തിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള ചൈനീസ് റസ്റ്ററന്‍റ് ശൃംഖലയായ ഭായ്ജാൻസ് കിച്ചനിൽ തയാറാക്കിയ ഭക്ഷണപ്പൊതികളാണ് മുൻനിര പോരാളികൾക്ക് നൽകുന്നത്.

കോവിഡ് മുൻനിര പ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ, ബി‌.എം‌.സി തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കാണ് നടൻ സൽമാൻ ഖാൻ ഭക്ഷണം വിതരണം ചെയ്തത്. 5000 ഭക്ഷണപ്പൊതികളാണ് താരം വിതരണം ചെയ്തത്.

താരം നേരിട്ടെത്തി ഭക്ഷണത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്ന വിഡിയോയയും രാഹുൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടന്‍ ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Tags:    
News Summary - Salman Khan visits Bhaijaanz Kitchen to check quality of food supplied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.