ആര്യയും പാ രഞ്ജിത്തും ഒരുമിക്കുന്ന 'സര്‍പട്ട പരമ്പരൈ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി പതിപ്പുകളിലും പുറത്തിറങ്ങുന്നുണ്ട്.
1970-80 കാലഘട്ടത്തില്‍ വടക്കന്‍ മദ്രാസില്‍ അറിയപ്പെട്ടിരുന്ന സര്‍പട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ചരിത്രവും അവരുടെ ജീവിതവും രാഷ്ട്രീയവുമാണ് ചിത്രം പറയുന്നത്. പശുപതി, ജോണ്‍ കൊക്കന്‍, കലൈയരസന്‍ തുടങ്ങിയരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജി മുരളിയാണ് ഛായാഗ്രാഹകന്‍. സന്തോഷ് നാരായണനാണ് സംഗീതം. അന്‍പറിവാണ് ആക്ഷന്‍ സീനുകള്‍ ഒരുക്കുന്നത്. എഡിറ്റര്‍ ആര്‍.കെ ശെല്‍വ. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.