'ഞാനിവിടെ ജീവനോടെയുണ്ട്'; മരണ വാർത്തയിൽ പ്രതികരിച്ച് മധു മോഹൻ

ന്തരിച്ചുവെന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ. അടുത്ത സുഹൃത്താണ് ഇക്കാര്യം അറിയിച്ചതെന്നും മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖം എല്ലാവരുടെയും മനസ്സിലേക്ക് എത്തിയതെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.

'മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ്  മരണ  വാർത്ത പരന്നത്. മധു മോഹൻ എന്ന പേരു കേട്ടപ്പോൾ എന്റെ മുഖമാണ് എല്ലാവരുടെയും മനസിലേക്ക് എത്തിയത് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്.'- മധു മോഹൻ പറഞ്ഞു.

ഉച്ചയോടെയായിരുന്നു നടൻ മധു മോഹൻ അന്തരിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്നായിരുന്നു പ്രചരിച്ച വാർത്ത.

Tags:    
News Summary - Serial Actor Madhu Mohan React Fake News Iam Alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.