സൽമാന് വേണ്ടി വീണ്ടും പത്താനാകാൻ ഷാറൂഖ് ഖാൻ; ചിത്രീകരണം ഉടൻ!

 റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൽമാൻ ഖാൻ ചിത്രമാണ് ടൈഗർ 3. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ ചോപ്രയുടെ സ്പൈ യൂനിവേഴ്സിലാണ് ചിത്രം ഒരുങ്ങുന്നത്.

ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ചിത്രമായ പത്താനിൽ 'ടൈഗറാ'യി സൽമാൻ എത്തിയതുപോലെ ടൈഗർ 3ൽ ഷാറൂഖും എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. പത്താൻ എന്ന ഹിറ്റ് കഥാപാത്രത്തിലാണ് എസ്.ആർ.കെ ചിത്രത്തിന്റെ ഭാഗമാകുന്നത്. അതിഥി വേഷത്തിന് അപ്പുറം ചിത്രത്തിലെ നിർണായക ഭാഗത്താകും ഷാറൂഖ് എത്തുകയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

പുറത്ത് പ്രചരിക്കുന്ന എ.എൻ.ഐയുടെ റിപ്പോർട്ട് പ്രകാരം, മെയ് 8 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്. ഷാറൂഖിന്റേയും സൽമാന്റേയും രംഗങ്ങൾ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിലാകും ചിത്രീകരിക്കുക. ഏകദേശം ഏഴ് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാകും.

ടൈഗർ 3' നവംബർ മൂന്നിന് തിയറ്ററുകളിൽ റിലീസിനെത്തുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. 'വാർ 2' ആണ് സ്പൈ യൂനിവേഴ്‌സിൽ അടുത്തതായി വരാനിരിക്കുന്ന ചിത്രം.

Tags:    
News Summary - Shah Rukh and Salman to shoot for 'Tiger 3' special sequence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.