സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ഷാറൂഖ് ഖാനോടൊപ്പം സൽമാൻ ഖാനും പ്രത്യക്ഷപ്പെട്ടിരുന്നു. അതിഥി വേഷത്തിലാണ് സൽമാൻ എത്തിയത്. പത്താന്റെ രക്ഷകനായി എത്തിയ ടൈഗറിനെ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
സ്ക്രീനിൽ കൈയടി നേടിയ പത്താനും ടൈഗറും വീണ്ടും ഒന്നിക്കുകയാണ്.ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് ഇക്കാര്യം പങ്കുവെച്ചത്. 'ടൈഗർ Vs പത്താൻ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ആദിത്യ ചോപ്രയുടെ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലാണ് ചിത്രം ഒരുങ്ങുന്നത്. പത്താൻ സംവിധായകൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം 2024 ജനുവരിയിൽ ആരംഭിക്കും.
ടൈഗറിന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട്. മനീഷ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 നവംബർ 10 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഷാറൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. 2012ൽ റിലീസ് ചെയ്ത 'ഏക് ഥാ ടൈഗർ', 2017ൽ 'ടൈഗർ സിന്ദാ ഹൈ' എന്നിവയാണ് ടൈഗർ സീരീസിൽ പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ. 'റോ ഏജന്റ്' ആയിട്ടാണ് സൽമാൻ വേഷമിട്ടത്.
ഹൃത്വിക് റോഷൻ, ദീപിക പദുകോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന വാറാണ് സ്പൈ യൂണിവേഴ്സിൽ പുറത്ത് ഇറങ്ങുന്ന മറ്റൊരു ചിത്രം. സിദ്ധാർഥ് ആനന്ദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.